കുത്തനെയുള്ള കുന്നില്‍ ഈസി ഡ്രൈവിംഗിന് ടാറ്റ നെക്‌സോണ്‍ എഎംടി; പ്രീപുക്കിംഗ് ആരംഭിച്ചു

കുത്തനെയുള്ള കുന്നില്‍ ഈസിയായി കയറാന്‍ ടാറ്റ നെക്‌സോണ്‍ എഎംടി എത്തുന്നു. ടാറ്റ നെക്‌സോണ്‍ എഎംടിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു.

author-image
Farsana Jaleel
New Update
കുത്തനെയുള്ള കുന്നില്‍ ഈസി ഡ്രൈവിംഗിന് ടാറ്റ നെക്‌സോണ്‍ എഎംടി; പ്രീപുക്കിംഗ് ആരംഭിച്ചു

കുത്തനെയുള്ള കുന്നില്‍ ഈസിയായി കയറാന്‍ ടാറ്റ നെക്‌സോണ്‍ എഎംടി എത്തുന്നു. ടാറ്റ നെക്‌സോണ്‍ എഎംടിയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ഡീലര്‍ഷിപ്പ് തലത്തില്‍ അടുത്ത മാസം വിപണിയിലെത്തുന്ന നെക്‌സോണിന്റെ ബുക്കിംഗ് തുക 11,000 രൂപയാണ്. നെക്‌സോണ്‍ പെട്രോള്‍ പതിപ്പിന് 5.85 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 6.85 ലക്ഷം രൂപയുമാണ് ആരംഭവില.

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനാണ് ഡീസലില്‍. നെക്‌സോണ്‍ എഎംടി പെട്രോളില്‍ 108 bhp കരുത്തും 170 Nm torque ആണ് ഉദ്പാദിപ്പിക്കുന്നത്. ഡീസലില്‍ 103 bhp കരുത്തും 260 Nm torque ക്കുമാണ് ഉദ്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നെക്‌സോണ്‍ പതിപ്പുകള്‍ക്കെല്ലാം നല്‍കിയിരിക്കുന്നത്. XTA, XZA വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും നെക്‌സോണ്‍ എഎംടി ഒരുങ്ങുന്നത്.

എത്‌ന ഓറഞ്ച് നിറമാണ് എസ്‌യുവിയുടെ മുഖ്യാകര്‍ഷണം. സോണിക് സില്‍വര്‍ ഡ്യുവല്‍ ടോണ്‍ നിറമാണ് മേല്‍ക്കൂരയ്ക്ക് നല്‍കിയിരിക്കുന്നത്. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് നെക്‌സോണ്‍ എഎംടി. ഹൈപ്പര്‍ഡ്രൈവ് എന്നാണ് മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുന്നത്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിവയാണ് എത്‌ന എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍. എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവയ്‌ക്കൊപ്പമാണ് നെക്‌സോണ്‍ എഎംടിയുടെ വരവും.

Tata Nexon AMT Tata NExon AMT booking