/kalakaumudi/media/post_banners/8da26418c8e7412a79a33f7e1f17b9012e76a63a38716de0f6c1dce64a1e6964.jpg)
പുതിയ സെഡാനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ടാറ്റ.2018 ഓട്ടോ എക്‌സ്‌പോയില്‍ കാഴ്ചവെച്ച കണ്‍സെപ്റ്റ് മോഡലുകള്‍ക്ക് പുറമെയാണ് പുതിയൊരു സെഡാനെ കൂടി അവതരിപ്പിക്കുവാന്‍ ടാറ്റ ഒരുങ്ങുന്നത്. സെഡാന്റെ പുതിയ മോഡല്‍ വരാനിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ആയിരിക്കും അവതരിപ്പിക്കുക. ഇതിനുപുറമെ ടാറ്റ ഈ സെഡാനെ അഡ്വാന്‍സ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് സജ്ജീകരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ടാറ്റയുടെ ഭാവി ഡിസൈന്‍ നടപ്പിലാക്കുന്നതും. വലിയ വീലുകള്‍, ഭീമന്‍ ഫെന്‍ഡറുകള്‍, ഊതിവീര്‍പ്പിച്ചത് പോലെയുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് ഈ ഡിസൈന്‍ ശൈലിയുടെ സവിശേഷതകള്‍. 'ഹ്യുമാനിറ്റി ലൈന്‍' എന്ന സവിശേഷത എടുത്തു പറയേണ്ടതായിട്ടുളളപ്പോള്‍, നെക്‌സോണിലാണ് ടാറ്റ ഇതിന് തുടക്കമിട്ടത്.
ഭാവി ഡിസൈനില്‍ ടാറ്റയുടെ മുഖമുദ്രയായി മാറിയേക്കാവുന്ന ഹ്യുമാനിറ്റി ലൈന്‍ എന്ന് പറയുന്നത് ഗ്രില്ലിനും ഹെഡ് ലാമ്പുകള്‍ക്കും താഴെയായി നല്‍കിയിട്ടുള്ള വെളുത്ത വരകളാണ്. മികച്ച ഫീച്ചറുകളില്‍ വിശാലമായ അകത്തളം തന്നെയായിരിക്കും ഇവിടെയും ഒരുങ്ങുക. ടാറ്റയുടെ റെവട്രൊണ്‍, റെവടോര്‍ഖ് എന്‍ജിനുകളായിരിക്കും ഈ സെഡാന് കരുത്തേകുക. കരുത്തിന്റെകാര്യത്തില്‍ ഈ സെഡാന്‍ ബഹുദൂരം മുന്നിലായിരിക്കും എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.