/kalakaumudi/media/post_banners/62406c5a49f66a4ff8ee5a904ed21294764868f81aa6e6cee5f03585caf02140.jpg)
ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂണ്‍ അഞ്ചിന് വിപണിയിലെത്തുന്നതാണ്.ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും എന്നവകാശപ്പെട്ടാണ് ഈ ആതര്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങാനൊരുങ്ങുന്നത്. കമ്പനിയുടെ ആദ്യമോഡലായ ഈ ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മറ്റ്് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍നിന്ന് നിരവധി വ്യത്യസ്തതകള്‍ ഏറെനിറഞ്ഞതാണ്.ഇതിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ മുന്നില്‍ ടെലസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്ക് സസ്പെന്‍ഷനും ഘടുപ്പിച്ചിട്ടുണ്ട്.ണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ് ആതര്‍ സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുന്നത്. ബംഗളുരു ആസ്ഥാനമായ കമ്പനിയായതിനാല്‍ നിലവില്‍ ആദ്യഘട്ടം സ്‌കൂട്ടര്‍ വിപണിയിലെത്തുന്നതും ബംഗളുരുവില്‍ത്തന്നെയാണ്. അടുത്ത ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂട്ടറെത്തുമെന്നാണ് അറിയിപ്പ്.
ഏകദേശം നിലവില്‍ ഇതിന് ഒരുലക്ഷം രൂപയായിരിക്കും തുടക്കവില എന്നാണ് സൂചനകള്‍ പറയുന്നത്. ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയും പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റവും ഇതില്‍ ഉണ്ടാവുന്നതാണെന്നതും,പല ഡ്രൈവിംഗ് മോഡുകളാണ് എന്നതും ഉള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈമോഡലുകള്‍.ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് എന്നത് ആന്‍ഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ടച്ച് സ്‌ക്രീന്‍ എന്നതാണ്.മാത്രമല്ല,50,000 കിലോമീറ്റര്‍ ആയുസുള്ള ഉഗ്രന്‍ ബാറ്ററിയാണ് ആതറില്‍ ഉളളത്. 50 മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ 80 ശതമാനം ബാറ്ററി നിറയും. മണിക്കൂറില്‍ പരമാവധി 72 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ആതര്‍ 340ന് സാധിക്കുന്നതാണ്. അഞ്ചുസെക്കന്റുകൊണ്ട് പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗതയിലെത്തുവാനും കഴിയും.