/kalakaumudi/media/post_banners/855cc8f4a5a76a5a94117f5ec77b78611211ff2cef147468acc546ac4f1a2ca7.jpg)
ഇന്ത്യന്‍ വിപണിയില്‍ ഇനി മുതല്‍ പുതിയ ഔഡി ആര്‍എസ് 5 കൂപ്പെയും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി രണ്ടാം തലമുറ ഔഡി ആര്‍എസ് 5 സ്പോര്‍ട്സ് കൂപ്പെയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.1.1 കോടി രൂപയാണ് രണ്ടാംതലമുറ ആര്‍.എസ്5 കൂപ്പെയുടെ ഡല്‍ഹി എക്സ്ഷോറൂം വില.ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ് പുതിയ ഔഡി ആര്‍എസ് 5 കൂപ്പെ വിപണിയില്‍ അവതരിപ്പിച്ചത്.
കമ്പനിയുടെ പുതിയ ആര്‍.എസ് ഡിസൈന്‍ ശൈലിയില്‍ മുന്‍മോഡലിനെക്കാള്‍ ഭാരം അല്‍പം കുറച്ചാണ് വാഹനത്തിന്റെ നിര്‍മാണം. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും സഹിതം ഔഡി സ്മാര്‍ട്‌ഫോണ്‍ ഇന്റര്‍ഫേസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു സ്‌പോര്‍ട്‌സ് കാറിന്റെ പ്രവര്‍ത്തനക്ഷമതയോടെയുള്ള ആഡംബര കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചതും സവിശേഷവുമായ കാറാണ് പുതിയ ഔഡി ആര്‍എസ് 5 കൂപ്പേയെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.
കൂടുതല്‍ സാങ്കേതിക മികവും 450 കുതിരശക്തി കരുത്തുള്ള അത്യാധുനിക 2.9 ടിഎഫ്എസ്ഐ ബൈ-ടര്‍ബോ എഞ്ചിന്‍ യൂണിറ്റുമാണ് ഔഡി ആര്‍എസ് 5 കൂപ്പെയുടെ സവിശേഷതകളിലൊന്ന്. 600 എന്‍എം വരെ ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള എഞ്ചിന്‍ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 3.9 സെക്കന്‍ഡില്‍ എത്താന്‍ തക്ക വേഗശക്തിയുള്ള ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.