/kalakaumudi/media/post_banners/56fb1b4953d4492fee767b6425a240ef47ab6c1da11b582575df07440f6376fb.jpg)
ഒരു ചേഞ്ച് വേണമെന്ന രൂതിയില്‍ പെട്ടെന്നാണ് ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റിയിരിക്കുന്നത്.അന്നും ഇന്നും ടൊയോട്ട ഫോര്‍ച്യൂണറിന് പിന്നിലാണ് ഫോര്‍ഡ് എന്‍ഡവറിന് സ്ഥാനം വന്നിരിക്കുന്നത്. എന്‍ഡവറിനെ കുറിച്ചു ഇന്ത്യ ചിന്തിക്കാറ് ഉളളത് പോലും ഫോര്‍ച്യൂണറിന് ശേഷം മാത്രമെയുളളൂ. എന്നാല്‍ ഇത് എന്‍ഡവറിന്റെ കുഴപ്പം കൊണ്ടാണെന്നും പറയുവാനും പറ്റില്ലല്ലോ.ഫോര്‍ച്യൂണറിനെ പോലെ തന്നെ എന്‍ഡവറിനുമുണ്ട് മികച്ച 'റോഡ് പ്രസന്‍സ്'. നിരത്തിലൂടെ കടന്നുപോകുമ്പോള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ എസ്യുവിയെ ആരുമൊന്നു തിരിഞ്ഞു നോക്കും. ഫോര്‍ച്യൂണറിനെ പോലെ തന്നെ ഏഴു സീറ്ററാണ് എന്‍ഡവറിലുെ ഉളളത്. മാത്രമല്ല,ഓണ്‍റോഡ്, ഓഫ്റോഡ് മികവും ഒരുപോലെ തന്നെയാണ്.പതിവ് എന്‍ഡവറുകളില്‍ നിന്നും വ്യത്യസ്തനാണ് ഈ അവതാരം.എന്‍ഡവറിന്റെ ഗ്രില്ല് പൂര്‍ണമായും മാറ്റിയിട്ടുണ്ട്.അതിനുപകരം ഫോര്‍ഡ് റാപ്റ്റര്‍ ശൈലിയിലുള്ള ഗ്രില്ലാണ് എസ്യുവിയില്‍ ഘടിപ്പിച്ചിട്ടുളളത്. ചുവപ്പ് നിറത്തില്‍ ഫോര്‍ഡിന്റെ പേര് ഗ്രില്ലില്‍ കാണാവുന്നതുമാണ്. കൂടാതെ ശരീര നിറമാണ് ബമ്പറിനുമുളളത്. പരുക്കനാണെന്ന് സ്ഥാപിക്കാന്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഡീലര്‍ഷിപ്പ് നടത്തിയിട്ടുണ്ട്.
ഇതിനെല്ലാം പുറമെ ബോണറ്റ് ശൈലിയും വെട്ടിപരുവപ്പെടുത്തിയിട്ടുണ്ട്. പുതിയ ബോണറ്റ് ശൈലി എയറോഡൈനാമിക് പ്രതിരോധം കൂട്ടുമോയെന്ന് കണ്ടറിയണം. എന്തായാലും രൂപംമാറി എത്തിയപ്പോള്‍ എന്‍ഡവറിന്റെ ഭാരം ഗണ്യമായി വര്‍ധിച്ചു.കറുപ്പ് അടിവരയോടെയാണ് പിറകില്‍ ടെയില്‍ലാമ്പുകള്‍ വച്ചിരിക്കുന്നത്. അതേസമയം ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം അലങ്കാരത്തില്‍ കൈകടത്താന്‍ ഡീലര്‍ഷിപ്പ് തയ്യാറായിട്ടില്ല. റിഫ്ളക്ടറുകളുടെ പിന്തുണയും പിറകിലെ വിന്‍ഡ്ഷീല്‍ഡിനുണ്ട്.കൂടാതെ റൂഫ് റെയിലുകള്‍ യഥാര്‍ത്ത സില്‍വര്‍ നിറത്തില്‍ തന്നെയാണ് ഉളളത്.വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെ പുറത്തേക്ക് തള്ളിയാണ് വലിയ ഇരുപതു ഇഞ്ച് ടയറുകളുടെ കിടപ്പ്.ആറു സ്പോക്കാണ് അലോയ്. ഡോര്‍ ഹാന്‍ഡിലുകള്‍, സൈഡ് വെന്റുകള്‍, മിററുകള്‍ എന്നിവയ്ക്ക് മാറ്റമില്ല; ക്രോം നിറം തന്നെ. പുതിയ സൈഡ് സ്റ്റെപും ഡീലര്‍ഷിപ്പിന്റെ പരിഷ്‌കാരങ്ങളില്‍പ്പെടും.