ബോഷ് സാന്നിധ്യം ശക്തമാക്കും

കൊച്ചി : മുന്‍നിര പവര്‍ ടൂള്‍സ് നിര്‍മാതാക്കളായ, ബോഷ് പവര്‍ ടൂള്‍സ് സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കും. നിലവില്‍ 450 സര്‍വീസ് സെന്ററുകളാണ് ബോഷിനുള്ളത്. സമാനതകള്‍ ഇല്ലാത്ത സേവനം ബോഷ് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ, രണ്ടു മൊബൈല്‍ സര്‍വീസ് വാനുകള്‍,

author-image
Raji Mejo
New Update
 ബോഷ് സാന്നിധ്യം ശക്തമാക്കും

കൊച്ചി : മുന്‍നിര പവര്‍ ടൂള്‍സ് നിര്‍മാതാക്കളായ, ബോഷ് പവര്‍ ടൂള്‍സ് സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ സര്‍വീസ് സെന്ററുകള്‍
ആരംഭിക്കും. നിലവില്‍ 450 സര്‍വീസ് സെന്ററുകളാണ് ബോഷിനുള്ളത്.
സമാനതകള്‍ ഇല്ലാത്ത സേവനം ബോഷ് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍
ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ, രണ്ടു മൊബൈല്‍ സര്‍വീസ് വാനുകള്‍, സര്‍വീസ് ഓണ്‍ വീല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.
ബോഷ് പവര്‍ ടൂള്‍സ് പ്രസിഡന്റ് ഹെന്നിംഗ് വോണ്‍ ബോക്‌സ് ബെര്‍ഗ്, സര്‍വീസ് ഓണ്‍ വീല്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യ ആന്‍ഡ് സാര്‍ക് റീജനല്‍ സെയില്‍സ് ഡയറക്ടര്‍ പി.കെ.പാനീഷും പങ്കെടുത്തു.
പതിവ് അറ്റകുറ്റപണികള്‍, റിപ്പെയര്‍, പരിശീലനം, ബോഷ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയെല്ലാം സര്‍വീസ് ഓണ്‍ വീല്‍സില്‍ ഉണ്ട്. പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും, ഒറിജിനല്‍ ബോഷ് പാര്‍ട്‌സുകളും വാനിലുണ്ട്.

The presence of bosch strongens