/kalakaumudi/media/post_banners/c2eb230ec33fec6875c8744805645d6c447ad8be1b915e32b9200aceb2980e00.jpg)
മുംബൈ : റോള്‍സ് റോയ്‌സ് അടക്കമുള്ള ആഢംബര കാറുകളുടെ വില കുറയുന്നു .ബെന്റ്‌ലി, ആസ്റ്റണ്‍ മാര്‍ടിന്‍, റെയ്ഞ്ച് റോവര്‍, ഫെരാരി തുടങ്ങി വിവിധ ആഢംബര വാഹനങ്ങളുടെ വിലയാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത് .
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് പൗണ്ടിന്റെ മൂല്യം ഇടിയുകയുണ്ടായി. ഇതാണ് ഇന്ത്യയില്‍ ഈ കാറുകളുടെ വില കുറയാനുള്ള മുഖ്യ കാരണം.
20 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഈ കാറുകളുടെ വില കുറഞ്ഞിട്ടുള്ളത്.
ഇന്ത്യയില്‍ ഫെരാരി കാറുകള്‍ക്ക് അഞ്ചു മുതല്‍ 15 ശതമാനം വരെയാണ് വില ഇടിഞ്ഞത്. 2016ലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഢംബര കാറുകളുടെ വില്‍പ്പന നടന്നത്.