/kalakaumudi/media/post_banners/ca09cbddecc34de28be07e92a0cacf45ddafeb67dca094657c8fa692351abe2d.jpg)
ഇന്ത്യയെ വിസ്മയിപ്പിക്കാന്‍ വരുകയാണ് ഈ പുതിയ മോഡല്‍ സ്‌കോമാഡി സ്‌കൂട്ടര്‍. ഇവിടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ തരംഗമാകാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ സ്‌കോമാഡി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജെ പെര്‍ഫോമന്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്ത്യയെ വിസ്മയിപ്പിക്കാന്‍ ഈ ബ്രിട്ടീഷ് കമ്പനി എത്തുന്നത്. തുടക്കത്തില്‍ ഒരു മോഡലും പിന്നീട് ബാക്കി മോഡലുകളും അവതരിപ്പിക്കാനാണ് സ്‌കോമാഡി ശ്രമിക്കുന്നത്.മലിനീകരണം നിയന്ത്രിക്കുക എന്നതാണ് സ്‌കോമാഡി സ്‌കൂട്ടറുകളുടെ ഏറ്റവും വലിയ ലക്ഷ്യം.ഇതിന്റെ മറ്റൊരു പ്രത്യേകത എന്നുപറയുന്നത് ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യാം എന്നതാണ്. ഏകദേശം രണ്ടു ലക്ഷം രൂപയാണ് പുണെയിലെ എക്സ് ഷോറൂം വില.മാത്രവുമല്ല,ഇന്നത്തെ യുവ തലമുറയ്ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത മൊബൈല്‍ ചാര്‍ജിങ് സോക്കറ്റും സ്‌കൂട്ടറില്‍ ലഭ്യമാണ്. കൂടാതെ ഇതില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്യുവല്‍ ചാനല്‍ എബിഎസോടെ 200 എംഎം ഡിസ്‌ക് ബ്രേക്കുമുണ്ട്.11 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള സ്‌കൂട്ടറിന്റെ ആകെ ഭാരം വെറും 100 കിലോഗ്രാം മാത്രമാണ്.പൂര്‍ണമായും ക്ലാസിക് സ്‌റ്റൈലിലാണ് സ്‌കൂട്ടറിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.