മാരുതിക്ക് വിജയം തീര്‍ത്ത് വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ യൂട്ടിലിറ്റി വാഹന മോഡലുകള്‍

യൂട്ടിലിറ്റി വാഹന മോഡലുകളുടെ വിജയ തരംഗം തീര്‍ത്ത് മാരുതി നമ്പര്‍ വണ്ണിലേയ്ക്ക് എത്തിയിരിക്കുന്നു.രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, യൂട്ടിലിറ്റി വാഹന വിപണിയിലും മേധാവിത്വം നേടിയിരിക്കുകയാണ്.

author-image
ambily chandrasekharan
New Update
മാരുതിക്ക് വിജയം തീര്‍ത്ത് വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ യൂട്ടിലിറ്റി വാഹന മോഡലുകള്‍

യൂട്ടിലിറ്റി വാഹന മോഡലുകളുടെ വിജയ തരംഗം തീര്‍ത്ത് മാരുതി നമ്പര്‍ വണ്ണിലേയ്ക്ക് എത്തിയിരിക്കുന്നു.രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, യൂട്ടിലിറ്റി വാഹന വിപണിയിലും മേധാവിത്വം നേടിയിരിക്കുകയാണ്. വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നീ യൂട്ടിലിറ്റി വാഹന മോഡലുകളുടെ വിജയമാണ് മാരുതിക്ക് നേട്ടമായി മാറിയത്.ഇവയുടെ ആഭ്യന്തര വില്‍പ്പന 2017-18 സാമ്പത്തിക വര്‍ഷം 29.6 ശതമാനം ഉയര്‍ന്ന് 2,53,759 യൂണിറ്റിലേക്കെത്തിയതോടെ കമ്പനിക്ക് പിന്നെ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 27.5 ശതമാനം വിപണി വിഹിതമായി മാറി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനി യൂട്ടിലിറ്റി വാഹന നിര വിപുലീകരിച്ചു വരികയാണെന്ന് മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍.എസ്. കല്‍സി പറഞ്ഞു.

 

 

MARUTHI NUMBER ONE