/kalakaumudi/media/post_banners/8d16ebacc49f4fe5f93faf86913d31455c90d8f3ad48e026f2ec5a3ca0f3e9c1.jpg)
ടൊയോട്ട യാരിസ് മെയ് 18 ന് വിപണിയിലെത്തുന്നു. ഇതിന്റെ ബുക്കിങ് ഏപ്രില്‍ 22 മുതല്‍ ആരംഭിക്കുന്നതാണ്. മാത്രമല്ല ഇതിനകം തന്നെ ഡീലര്‍ഷിപ്പുകളില്‍ അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. അമ്പതിനായിരം രൂപയാണ് ബുക്കിങ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുത നിയന്ത്രിത ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ടച്ച്സ്‌ക്രീന്‍ സിസ്റ്റവുമാണ് ടൊയോട്ട യാരിസിന്റെ ഫീച്ചറുകളില്‍ പ്രധാനം. കൂടാതെ മേല്‍ക്കൂരയിലാണ് ഏസി വെന്‍ഡുകള്‍ ഒരുക്കിയിരിക്കുന്നു എന്നതും അതോടൊപ്പം ഏഴു എയര്‍ബാഗുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടയര്‍ മര്‍ദ്ദം നിരീക്ഷിക്കാവുന്ന സംവിധാനം എന്നീ ഫീച്ചറുകളും യാരിസില്‍ ഇടംതേടിയിട്ടുണ്ട്.
107ബിഎച്ച്പിയും 140എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡ്യുവല്‍ വിവിറ്റി-ഐ പെട്രോള്‍ എന്‍ജിനാണ് യാരിസിന്റെ കരുത്ത്.ഇതിനെല്ലാം പുറമെ ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, ഡ്രൈവറുടെ കാല്‍മുട്ടിന് സംരക്ഷണമേകുന്ന എയര്‍ബാഗ് എന്നിവ ഉള്‍പ്പെടുന്ന സുരക്ഷയാണ് യാരിസ് പ്രദാനം ചെയ്യുന്നത്.നൂതന ഫീച്ചറുകള്‍ ഉയര്‍ത്തി കാട്ടി നിലവില്‍ ടൊയോട്ട ഇന്ത്യയിലവതരിപ്പിക്കുന്നത് യാരിസിന്റെ പെട്രോള്‍ വകഭേദത്തെ മാത്രമാണ്്. പ്രധാന എതിരാളികളായ മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ആശങ്കപ്പെടാനുള്ള വകയാണ് ടൊയോട്ട ഇതുവഴി ഒരുക്കുന്നത്.