/kalakaumudi/media/post_banners/3f05d4778b283a3fd907bae5f30d12a27297cf15e1468ad893612b82a74e3a7e.jpg)
കൊച്ചി : ''കേരളത്തിലെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്കായി ഞങ്ങളുടെ ലോകോത്തര സെഡാന്‍ ആയ യാരിസിന്റെ ഒരു എക്‌സ്‌ക്ലുസിവ് പ്രിവ്യു സംഘടിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്' എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എം.എന്‍ രാജ വ്യക്തമാക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ പ്രിവ്യുയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഏറ്റവും ആശ്രയയോഗ്യമായ കുടുംബ കാറുകള്‍, പ്രീമിയം എം പി വി, ഓഫ് റോഡ് വാഹനങ്ങള്‍, ലോകോത്തര സെഡാനുകള്‍ തുടങ്ങി വൈദ്യുദീകരിക്കപ്പെട്ട വാഹനങ്ങള്‍ എന്നിവ ഉപഭോകതാക്കളുടെ ആവശ്യാനുസരണം ആണ് ഞങ്ങള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുപോലെ തന്നെ ടൊയോട്ടയുടെ ക്യു.ഡി.ആര്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായി തന്നെയാണ് യാരിസിന്റെ നിര്‍മാണവും. പവര്‍ ഡ്രൈവര്‍ സീറ്റ്, 7 എസ്.ആര്‍.എസ് എയര്‍ബാഗ്ഗുകള്‍, റൂഫ് മൗണ്ടഡ് എയര്‍ വെന്റ്‌സ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, നാലു വീലിലും ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങി സെഗ്മന്റിലെ ഫീച്ചറുകളില്‍ 12എണ്ണത്തിലും പ്രഥമ സ്ഥാനത്താണ് യാരിസ്. യാരിസിന്റെ കട്ടിങ് എഡ്ജ് എക്സ്സ്റ്റീരിയര്‍ ഡിസൈനും, ഇന്റീരിയര്‍ ആര്‍ട് ഡിസൈനും ആണ് ആഗോളരംഗത്ത് പ്രതീക്ഷയോടെ കാര്‍ വാങ്ങുന്ന യുവാക്കളുടെ ശ്രദ്ധ യാരിസിലേക്ക് ആകര്‍ഷിക്കുന്നത്', അദ്ദേഹം പറഞ്ഞു.
''ടൊയോട്ടയെ സംബന്ധിച്ചിടത്തോളം കേരളം ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയാണ്. വര്‍ഷങ്ങള്‍ ആയി കേരളത്തിലെ ഉപഭോക്താക്കള്‍ ടൊയോട്ടയുടെ ഉത്പന്നങ്ങള്‍ വ്യാപകമായി സ്വീകരിച്ചിട്ടുണ്ട് എന്നത് വളരെയധികം സന്തോഷം നല്‍കുന്നു. ടൊയോട്ടയുടെ മറ്റൊരു ഉത്പന്നം എന്ന നിലയില്‍ യാരിസിനും കേരളത്തില്‍ അതേ അഭിനന്ദനവും, സ്വീകാര്യതയും, പ്രതികരണവും ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
കേരളത്തില്‍ ഉപഭോക്താക്കള്‍ എല്ലായ്‌പോഴും ഗുണമേന്മ, ഈട്, വിശ്വാസ്യത (ഝഉഞ ക്വാളിറ്റി, ഡ്യൂറബിലിറ്റി, റിലയബിലിറ്റി) എന്നിവയില്‍ വിശ്വസിക്കുന്നു, ഇത് തന്നെ ആണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നതും. ആഗോളരംഗത്ത് പ്രശംസ ഏറ്റുവാങ്ങിയ സെഡാനായ യാരിസും ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഈ എക്‌സ്‌ക്ലുസിവ് പ്രിവ്യുനോടൊപ്പം, ടൊയോട്ടയുടെ ഉല്‍പ്പന്നങ്ങളെ അഭിനന്ദിച്ച് ഇക്കാലമത്രയും ഞങ്ങളെ പിന്തുണച്ച കേരളത്തിലെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കു ഞങ്ങള്‍ നന്ദി അറിയിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പുതിയ കാര്‍ സുരക്ഷാ പരിശോധനയില്‍ (അടഋഅച ചഇഅജ)യാരിസ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി എന്നുള്ളത് ടൊയോട്ട യാരിസിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഗുണമേന്മ വിളിച്ചോതുന്നു.
2018 ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് യാരിസ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. മെയ് യോട് കൂടി ഡെലിവറിയും ആരംഭിക്കും.