/kalakaumudi/media/post_banners/67d8308e8d14330688827d23a64dffd49de924b863a1fd0485e95184805f6eb4.jpg)
ഇന്ത്യയിലെ മുന്‍നിര ഓട്ടോമോട്ടീവ് കമ്പനികളിലൊന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയായ XUV 400 എന്ന മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചത് അടുത്തിടെയായിരുന്നു. ടാറ്റ നെക്സോൺ ഇവി ശ്രേണിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മഹീന്ദ്ര ഇലക്‌ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വിൽപ്പന അടുത്ത വർഷമായിരിക്കും കമ്പനി ആരംഭിക്കുക. വാഹനത്തിന്റെ വില 17 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 100 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാവിയിൽ നിരവധി പുതിയ ഇലക്‌ട്രിക് എസ്.യു.വികൾ അവതരിപ്പിക്കുന്നതിന്റെ ആദ്യഘട്ടം മാത്രമാണ് XUV 400-യുടെ വരവ്. XUV 300 കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ് ശരിക്കും XUV 400 എന്നു തന്നെ പറയാം. എങ്കിലും XUV 400 നിർമിക്കുന്നതിനായി മഹീന്ദ്ര XUV 300 ഇവിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചില ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ രണ്ട് എസ്‌യുവികളും വളരെ സാമ്യമുള്ളതായി തോന്നുമെങ്കിലും മഹീന്ദ്ര XUV 400 ഇലക്‌ട്രിക് എസ്‌യുവിയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. XUV 400 ഇവിയിലെ ബമ്പർ ഡിസൈനും വ്യത്യസ്‌തമാണ്. കൂടാതെ കോപ്പർ നിറത്തിൽ പൂർത്തിയാക്കിയ ട്വിൻസ്-പീക്ക് ലോഗോയ്‌ക്കൊപ്പം X ഘടകങ്ങളും ഇതിന് ലഭിക്കുന്നു. വാസ്തവത്തിൽ കോപ്പർ നിറം XUV 400 നെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ സഹായിക്കും.
മഹീന്ദ്രയുടെ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഇത്തരത്തിൽ കോപ്പർ നിറം കാണാനായേക്കും. XU V400 ഇവിയുടെ ടെയിൽ ലാമ്പ് ഡിസൈൻ XUV 300 എസ്.യു.വിക്ക് സമാനമാണ്. എങ്കിലും അവയുടെ ഉള്ളിലെ ഘടകങ്ങൾ വ്യത്യസ്തമാണ്. XUV 400 ഇലക്ട്രിക്കിന് ഇവി-നിർദ്ദിഷ്ട ഗേജുകളും മറ്റൊരു ഗിയർ ലിവറുമാണ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്. ക്യാബിൻ ഇപ്പോൾ പൂർണമായും കറുപ്പ് നിറത്തിലാണ് കമ്പനി ഒരുക്കിയിരിക്കുന്നതും.
വാഹനത്തിന്റെ വലിപ്പത്തിൽ പ്ലാറ്റ്‌ഫോമിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താനും മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. 4,200 mm നീളവും 1,634 mm ഉയരവും 1,821 mm വീതിയും 2,600 mm വീൽബേസും 378 ലിറ്റർ ബൂട്ട് സ്പേസുമാണുള്ളത്.
XUV400 ഇലക്ട്രിക്കിന്റെ ഒരു സ്പെസിഫിക്കേഷൻ മാത്രമാണ് മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുന്നത്. 150 bhp പരമാവധി പവറിൽ 310 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനുണ്ടാകും. ബാറ്ററി പായ്ക്കിന് 39.2 kWh ശേഷിയുണ്ട്. ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ മാനദണ്ഡങ്ങൾ അനുസരിച്ച് ഡ്രൈവിംഗ് റേഞ്ച് 456 കിലോമീറ്ററാണ്.
പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനുമായാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ പതിപ്പ് 110 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque നൽകും. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമായി ജോടിയാക്കാം.