/kalakaumudi/media/post_banners/1916d74192258dd5bb167f9d61ec83393d8ec336c41524a9f97702f5c63bdce4.jpg)
അബുദാബി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിവസേന ഹാന്റ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത്തരം സാനിറ്റൈസറുകള്‍ കാറുകൾക്കുള്ളിൽ സൂക്ഷിച്ചാൽ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ? സാനിറ്റൈസറുകള്‍ കാറിൽ സൂക്ഷിച്ചാൽ തീപിടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്. സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാൽ കടുത്ത ചൂടില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലത്ത് കാറുകൾ അധിക നേരം പാർക്ക് ചെയ്യുമ്പോൾ തീപിടിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അബുദാബി പോലീസ് പറയുന്നു. തീപിടിക്കാൻ സാധ്യതയുള്ള ഒരു വസ്തുക്കളും വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക. വെയിലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസുകൾ പൂർണമായും അടച്ചിടാതിരിക്കുക. സാനിറ്റൈസറുകള്‍ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് കുട്ടികളും മുതിർന്നവരും ബോധവാന്മാരാക്കുക.