നൂതന ഫീച്ചറുകളുമായി പുതിയ ആക്‌സസ്

സ്‌കൂട്ടര്‍ വിപണി പിടിക്കാന്‍ ന്യൂതന സംവിധാനങ്ങളുമായി സുസൂക്കിയുടെ ആക്‌സസ് 125 ന്റെ പുതിയ മോഡല്‍ വരുന്നു . കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് എടുത്തു പറയേണ്ടത് .

author-image
online desk
New Update
നൂതന ഫീച്ചറുകളുമായി പുതിയ ആക്‌സസ്

കൊച്ചി: സ്‌കൂട്ടര്‍ വിപണി പിടിക്കാന്‍ ന്യൂതന സംവിധാനങ്ങളുമായി സുസൂക്കിയുടെ ആക്‌സസ് 125 ന്റെ പുതിയ മോഡല്‍ വരുന്നു . കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് എടുത്തു പറയേണ്ടത് . ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത് മാനിച്ചാണ് പ്രചാരമേറിയ ആക്സസ് 125 സ്‌കൂട്ടറിനെ സുസുക്കി വിപണിയില്‍ പുതുക്കിയത്. ഇനി കോമ്പി ബ്രേക്ക് സംവിധാനത്തോടെയാണ് ആക്സസ് 125 ഡ്രം വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കുക.

56,667 രൂപയാണ് ഡല്‍ഹി ഷോറൂം വില. സിബിഎസില്ലാത്ത മുന്‍മോഡലിനെക്കാളും 690 രൂപ മാത്രമെ പുതിയ ആക്സസ് 125 സിബിഎസ് പതിപ്പിന് കൂടുതലുള്ളൂ. കോമ്പി ബ്രേക്കിംഗ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ആക്സസ് 125 സ്‌കൂട്ടറിനില്ല.

നിലവില്‍ സിബിഎസ് സുരക്ഷയില്ലാത്ത ആക്സസ് 125 ും ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയിലുണ്ട്. 55,977 രൂപയാണ് ഈ മോഡലിന് വില. ഏപ്രില്‍ മുതല്‍ സ്‌കൂട്ടറിന്റെ സിബിഎസ് പതിപ്പ് മാത്രമെ നിരയിലുണ്ടാവുകയുള്ളൂ. 125 സിസി സ്‌കൂ'ര്‍ ശ്രേണിയില്‍ ജനപ്രിയ മോഡലുകളില്‍ സുസുക്കി ആക്സസ് 125 പ്രഥമനാണ്.
ലളിതമായ ഡിസൈന്‍ ശൈലി സ്‌കൂട്ടറിന് കൂടുതല്‍ പക്വത സമര്‍പ്പിക്കുന്നു .

ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ് ആക്സസ് 125 -ന്റെ രൂപകല്‍പനയും. സ്‌കൂട്ടറിന്റെ ആറു നിറപ്പതിപ്പുകളെ കമ്പനി വിപണിയിസെത്തിക്കും.
കുറഞ്ഞ ഭാരവും പ്രകടനക്ഷമതയുള്ള എഞ്ചിനും ആക്സസിന് പ്രചാരം കൂടാനുള്ള കാരണങ്ങളാണ്. അലോയ് വീലുകള്‍, അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വ പുഷ് സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം, മുന്‍ പോക്കറ്റ്, മുന്‍ ചാര്‍ജ്ജിംഗ് സോക്കറ്റ് എന്നിവയെല്ലാം മോഡലിന്റെ അടിസ്ഥാന വിശേഷങ്ങളില്‍പ്പെടും.

5.6 ലിറ്റര്‍ ഇന്ധനശേഷിയുള്ള ആക്‌സസിന് 60 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ആക്സസിലുള്ള 125 സിസി എഞ്ചിന് 8.4 എന്‍എം കരുത്തും 10.2 എന്‍എം ടോര്‍ക്കും പരമാവധി കുറിക്കാനാവും. എയര്‍ കൂളിംഗ് സംവിധാനമാണ് എന്‍ജിന് ലഭിക്കുന്നത്.

സുസുക്കി അവതരിപ്പിക്കു മാക്സി സ്‌കൂട്ടര്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിലും ഇതേ എന്‍ജിനാണ് തുടിക്കുന്നത്. പ്രതിമാസം 40,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന സുസുക്കി ആക്സസിനുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രം 39,163 യൂണിറ്റുകളുടെ വില്‍പ്പന മോഡല്‍ കുറിച്ചു.

വിപണിയില്‍ ഹോണ്ട ആക്ടിവ 125, ഹീറോ ഡെസ്റ്റിനി 125, ടിവിഎസ് എന്‍ടോര്‍ഖ് 125 തുടങ്ങിയ സ്‌കൂട്ട റുകളുമായാണ് സുസുക്കി ആക്സസ് 125 -ന്റെ മത്സരം.

suzuki