/kalakaumudi/media/post_banners/e8fed0e1704b6f5dff4d01cc93ad2da3252471a8fac16b0efa2f7e1d3e33bd16.png)
പരിമിതികളിൽ കാലിടറി വീഴാതെ പടവുകൾ ചവിട്ടിക്കയറി ഇന്ന് പ്രേക്ഷക മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരനാണ് ഗിന്നസ് പക്രു. തികഞ്ഞൊരു വാഹനപ്രേമി കൂടിയാണ് ഗിന്നസ് പക്രു.
ഇപ്പോഴിതാ മകൾ ദീപ്ത കീർത്തിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് പക്രു. ആഡംബര വാഹനമായ ലംബോർഗിനിയിൽ ഒരു തവണയെങ്കിലും റൈഡ് പോണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.
ദീപ്തക്ക് ആഡംബര വാഹനങ്ങളോടുള്ള ഇഷ്ടവും വിശേഷങ്ങളുമാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മകൾക്ക് ലംബോർഗിനിയിൽ ഒരു തകർപ്പൻ റൈഡും ഒരുക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനമാണ് പക്രുവിനും മകള്‍ക്കും യാത്രയൊരുക്കിയത്.
ണ്ടായിരുന്ന വാഹനമാണ് പക്രുവിനും മകള്‍ക്കും യാത്രയൊരുക്കിയതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. പിന്നീട് കോഹ്‌ലി വില്‍ക്കുകയും അതേതുടര്‍ന്ന് പൂനെയില്‍ നിന്ന് എറണാകുളത്ത് എത്തുകയും ചെയ്ത വാഹനമാണിതെന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ പ്രിയ വാഹനം മാരുതിയുടെ ഓമ്നി ആണെന്നും, പ്രിത്വിരാജിനൊപ്പമുള്ള യാത്ര അനുഭവത്തെ കുറിച്ചും ഗിന്നസ് പക്രു വിഡിയോയിൽ പങ്കുവെക്കുന്നുണ്ട്.