യാത്രക്കാരെ ഞെട്ടിച്ച്‌ എയര്‍ ഏഷ്യയുടെ വമ്പന്‍ ഓഫര്‍

ന്യുഡല്‍ഹി: കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഏഷ്യ. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1999 രൂപ മുതലാണ്. മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം. ഒക്‌ടോബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെ ഈ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

author-image
Abhirami Sajikumar
New Update

ബംഗലൂരു, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്. ഭുവനേശ്വര്‍ -ക്വോലാലംപൂര്‍ റൂട്ടിലാണ് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക, ബാലി, ഫുകേത് എന്നിവിടങ്ങളിലേക്ക് 4,330 രൂപയും 3,494 രൂപയുമായിരിക്കും നിരക്ക്. ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്കും 1999 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

air asia