/kalakaumudi/media/post_banners/d50470c136c3d9270342d300b7f2996590aac640f35d839e4896b68abeb27c95.jpg)
ഇന്ത്യയിലെ വാഹന പ്രേമികളുടെ എക്കാലത്തെയും പ്രിയ ബ്രാൻഡാണ് മാരുതി സുസൂക്കി .മാരുതി പുറത്തിറക്കിയിട്ടുള്ള ഓരോ മോഡലും വിജയം തൊട്ടറിഞ്ഞവയാണ് . എതിരാളികൾ എന്നും നോക്കി നിൽക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് . മാരുതി എസ്റ്റീം , മാരുതി സെൻ ,മാരുതി 800 എന്നിങ്ങനെ നീളുകയാണ് മാരുതിയുടെ വിജയ പതിപ്പുകൾ .
സാധാരണക്കാരന്റെ വരുമാനത്തിൽ ഒതുങ്ങുന്ന രീതിയിലാണ് മാരുതി വിപണിയിൽ ഇറങ്ങുന്നത് .മാരുതി സുസൂക്കിയുടെ പുതിയ പതിപ്പായ ആൾട്ടോ കെ 10 പ്ലസ് നെ കുറിച്ചറിയാം ,
ആൾട്ടോ കെ 10ന്റെ അപ്ഡേറ്റഡ് വേർഷനാണ് ആൾട്ടോ കെ 10 പ്ലസ്. 3.40 ലക്ഷം രൂപയ്ക്കാണ് മാരുതി ആൾട്ടോ കെ 10 പ്ലസ്സിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത് .
ടോപ്എൻഡ് വേരിയന്റായ VXi യില് മാത്രമാണ് ആൾട്ടോ K10 Plus നെ മാരുതി അണിനിരത്തിയിട്ടുള്ളത്.
എക്സ്റ്റീരിയര് ക്രോം ഫിനിഷിംങ്ങോട് കൂടിയ ഫോഗ് ലാമ്പ് ഹൗസിംങ്ങും ,ഡോർ മോൾഡിങ്ങും , ക്രോം ബെൽറ്റ് ലൈനുമെല്ലാം ആൾട്ടോ K10 Plus ന്റെ എക്സ്റ്റീ രിയർ ഡിസൈനിങ്ങിനെ എടുത്തു കാണിക്കുന്നു.
കൂടാതെ ക്രോം വീൽ ആർച്ചസ് , പാർക്കിങ് സെൻസർ ,റിയർ സ്‌പോയ്‌ലർ , ബോഡി കളറിന് അനുയോജ്യമായ ഡോർ ഹാൻഡിലുകൾ തുടങ്ങിയ പല ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട് .
ആൾട്ടോ സീരിസിൽ മാറ്റം വരുത്തി പുതുമ വരുത്തുകയാണ് ആൾട്ടോ K10 Plus ലൂടെ മാരുതി സുസൂക്കി ലക്ഷ്യമിടുന്നത് .