/kalakaumudi/media/post_banners/2a12d1af0f2096ffc1e2e8012e8bc1e2bd1d14c90ada3a20df64eb64e985fb1d.jpg)
കൊച്ചി: സിനിമാ താരം അനൂപ് മേനോന്‍ പുത്തന്‍ ബി എം ഡബ്ളിയു സെവന്‍ സീരീസ് കാര്‍ സ്വന്തമാക്കി.കൊച്ചിയിലെ ബി എം ഡബ്ളിയു വിതരണ സ്ഥാപനത്തില്‍ നിന്നാണ് ഡീസല്‍ മോഡലായ 730 എല്‍ ഡി താരം വാങ്ങിയത്.
ഏതാനും വര്‍ഷങ്ങള്‍ക്കിടെ അനൂപ് മേനോന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ബി എം ഡബ്ളിയു കാറാണിത്. ഇതിന് പുറമെ ജാഗ്വാര്‍ എക്സ് ജെ, ഓഡി ക്വ്യു 7 എന്നീ ആഡംബര വാഹനങ്ങളും അനൂപ് മേനോന്‍ സ്വന്തമാക്കിയിട്ടുണ്ട്.
സെവന്‍ സീരീസില്‍ പുതിയ ട്വിന്‍ പവര്‍ ടര്‍ബോ എഞ്ചിന്‍ ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുളളത്. 2993 സി സി ഡി ഒ എച്ച് സി എഞ്ചിന്‍ പരമാവധി 4000 ആര്‍ പി എമ്മില്‍ 258 ബി എച്ച് പി കരുത്തും 1500 ആര്‍ പി എമ്മില്‍ 560 എന്‍ എം ടോര്‍ക്കും നല്‍കും.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.2 സെക്കന്‍ഡ് മതി.ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുണ്ട്. പരമാവധി 250 കിലോമീറ്ററാണ് വേഗത.