നിരത്തിലെത്തും മുമ്പ് ആഢംബര വാഹനം ഈ യുവനടൻ സ്വന്തമാക്കി !!!

ആഡംബര എസ് യു വിയായ മസെരാട്ടി ലെവൻ സ്വന്തമാക്കി ബോളിവുഡ് താരം അർജുൻ കപൂർ. ഔദ്യോഗികമായി നിരത്തിലെത്തുമുന്പാണ് നടൻ വാഹനം സ്വാന്തമാക്കിയിട്ടുള്ളത്. നടന്റെ പുതിയ ചിത്രം മുബാരകൻ ബോക്സോഫീസില്‍ തകർപ്പൻ വിജയം കൊയ്യുകയാണ്

author-image
BINDU PP
New Update
നിരത്തിലെത്തും മുമ്പ് ആഢംബര വാഹനം ഈ യുവനടൻ സ്വന്തമാക്കി !!!

ആഡംബര എസ് യു വിയായ മസെരാട്ടി ലെവൻ സ്വന്തമാക്കി ബോളിവുഡ് താരം അർജുൻ കപൂർ. ഔദ്യോഗികമായി നിരത്തിലെത്തുമുന്പാണ് നടൻ വാഹനം സ്വാന്തമാക്കിയിട്ടുള്ളത്. നടന്റെ പുതിയ ചിത്രം മുബാരകൻ ബോക്സോഫീസില്‍ തകർപ്പൻ വിജയം കൊയ്യുകയാണ്.നിർമാതാവ് ബോണി കപൂറിന്റെ മകനായ അര്‍ജ്ജുന്‍ 2012ൽ ഇഷ്ക്സാദെയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഔറംഗസേബ്, ഗുണ്ടെ, ടു സ്റ്റേറ്റ്സ്, ഫൈൻഡിങ് ഫാനി, തേവർ, കി ആൻഡ് കാ, ഹാഫ് ഗേൾഫണ്ട് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അടുത്തിടെ പിതൃസഹോദരന്‍ അനിർ കപൂറിനൊപ്പം മുഖ്യവേഷത്തിലെത്തിയ മുബാരകൻ പ്രദർശനത്തിനെത്തിയ ആദ്യ വാരത്തിൽ തന്നെ 30 കോടിയോളം രൂപ കലക്ഷൻ നേടിയിരുന്നു. ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസിന്റെ ഉടമസ്ഥതയിലുള്ള വാഹനിര്‍മ്മാതാക്കളാണ് മസെരാട്ടി. മികവുറ്റ ഇറ്റാലിയൻ രൂപകൽപ്പനയാണ് മസെരൊട്ടിയുടെ ആഡംബര എസ് യു വി ലെവന്റെയെ വേറിട്ടതാക്കുന്നത്. കൂപ്പെയുടെ സ്ഥലസൗകര്യത്തിനൊപ്പം എസ് യു വികളുടെ ഏറോഡൈനാമിക് കാര്യക്ഷമതയും സമന്വയിപ്പിച്ച രൂപമാണ് മസെരാട്ടിയുടെത്.സ്റ്റോപ് ആൻഡ് ഗോ ഫംക്ഷൻ സഹിതം അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിങ്, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ലെയൻ ഡിപ്പാർച്ചർ വാണിങ്, സറൗണ്ട് വിഡിയോ കാമറ, പുത്തൻ റോട്ടറി കൺട്രോൾ സഹിതം 8.4 ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ എന്നിവയൊക്കെ ലെവന്റെയിൽ മസെരാട്ടി സജ്ജീകരിച്ചിട്ടുണ്ട്. 1.65 കോടി രൂപയാണ് ലെവന്‍റെയുടെ ഏകദേശ എക്സ് ഷോറൂം വില.

maserati levante