/kalakaumudi/media/post_banners/d67eb95f42e0fabacd0553e1a9ba7d8b83320ddd45b042b9f16d639cfa1e206e.jpg)
കാന്‍ബറ: വാഹനങ്ങളില്‍ ഹമ്മറിന്‍റെ പ്രൌഢിയും ഗാംഭീര്യവും വ്യത്യസ്തമാണ്. എന്നാല്‍ ഇന്ധനക്ഷമത കുറവായിരുന്നത് പ്രശ്നമായിരുന്നു.
ഏതായാലും ഹമ്മറിന്‍റെ ആദ്യ ഇലക്ടിക് പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. അത് സ്വന്തമാക്കിയ വ്യക്തിയും ചില്ലറക്കാരനല്ല.
ആരെന്നല്ലേ? ഹോളിവുഡിന്‍റെ എക്കാലത്തെയും ആക്ഷന്‍ ഹീറൊ അര്‍നോള്‍ഡ് ഷാസ്നേഗര്‍ ആണ് ഈ വാഹനം സ്വന്തമാക്കിയ ആദ്യ വ്യക്തി. ആസ്ത്രേലിയയില്‍ നടന്ന ചടങ്ങില്‍ താരം തന്നെയാണ് ഇലക്ട്രിക് ഹമ്മര്‍ പ്രോട്ടോടൈപ്പ് ആദ്യമായി അവതരിപ്പിച്ചത്.
വാഹനത്തിന് 490 എച്ച് പി കരുത്തുണ്ട്. നിലവില്‍ സാധാരണ ഹമ്മറിന് കരുത്ത് നല്‍കുന്നത് 300 എച്ച് പി കരുത്തും 705 എന്‍ എം ടോര്‍ക്കും നല്‍കിയിരുന്ന 6.6 ലിറ്റര്‍ വി 8 ടര്‍ബോ ഡീസല്‍ എഞ്ചിനാണ്.
ഇലക്ട്രിക് ഹമ്മറിന് മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയുണ്ട്. ഭാരം 3300 കിലോ. ഒരു തവണ ചാര്‍ ക്ക്ഷെയ്താല്‍ 300 ഓളം കിലോമീറ്റര്‍ ഓടാന്‍ കഴിയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
