/kalakaumudi/media/post_banners/ef3f64cef2763476a04d09bfedcbb3ddf2e4e1b4a17bb51911dd5ac354a516b8.png)
ലോകത്തിലെ മുൻനിര വാഹന നിർമാതാക്കളാണ് നിസാൻ. ഒരു ഘട്ടത്തിൽ നിസാൻ അല്പം പിന്നോട്ട് വലിഞ്ഞെങ്കിലും ഇപ്പോൾ ശക്തമായ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് നിസാൻ. കോംപാക്‌ട് എസ്‌യുവി നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് നിസാൻ മാഗ്നൈറ്റ്. വില കുറവിൽ മാത്രമല്ല ക്രാഷ് ടെസ്റ്റിലും ഞെട്ടിച്ചിരിക്കുകയാണ് ഈ ചെറു വാഹനം.
ആസിയാന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 39.02 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 16.31 പോയന്റും വാഹനം നേടി. സേഫ്റ്റി അസിസ്റ്റ് കാറ്റഗറിയില്‍ 15.28 പോയന്റും മാഗ്‌നൈറ്റ് നേടി.
ആകെ 70.60 പോയന്റ് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. 4.99 ലക്ഷം മുതൽ 9.35 ലക്ഷം രൂപ വരെയാണ് നിസാൻ മാഗ്‌നൈറ്റിന്റെ എക്സ്ഷോറൂം വില. ചെറു എസ്‍യുവി വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുടെ നിരയിലേക്കാണ് നിസാൻ മാഗ്‌നൈറ്റ് മത്സരിക്കാനെത്തുന്നത്.
72 ബിഎച്ച്പി കരുത്തുള്ള ഒരു ലീറ്റർ, ബി ഫോർ ഡി ഡ്യുവൽ വി വി ടി എൻജിനും 100 ബിഎച്ച്പി കരുത്തുള്ള ഒരു ലീറ്റർ, എച്ച് ആർ എ സീറോ ടർബോ ചാർജ്ഡ് എൻജിനുമുണ്ട്. അഞ്ചു സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി വി ടി(ഓട്ടമാറ്റിക്) ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.