/kalakaumudi/media/post_banners/051f5fc7e3c3344ed77cc29704a8f668292e7343193121c5903eb29d22086475.jpg)
കൊച്ചി: ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ വാന്റേജ് ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ദക്ഷിണേഷ്യയിലെ വിപണന വിഭാഗം അദ്ധ്യക്ഷ നാന്‍സി ചെന്‍ പുതിയ സ്പോര്‍ട്സ് മോഡല്‍ വിപണിയിലിറക്കി. 2.86 കോടി രൂപയാണ് എക്സ്–ഷോറും വില. 4.0 ലിറ്റര്‍, 510 പിഎസ്/685 എന്‍എം ഇരട്ട ടര്‍ബോ വി8 എട്ട് സ്പീഡ് ട്രാന്‍സ്മിഷനുകള്‍ കരുത്ത് പകരുന്ന വാന്റേജ് വ്യത്യസ്തമായ രൂപകല്‍പ്പന കൊണ്ട് ശ്രദ്ധേയമാണ്. കുറഞ്ഞ മുന്‍, പിന്‍ ഓവര്‍ഹാങ്ങുകളും ദൃഢമായ രൂപവും വിശാലമായ ആകാരഭംഗിയും കൊണ്ട് ചലനാത്മകമാണിത്. മികച്ച പ്രകടനം, ബ്രീട്ടീഷുകാരുടെ ശില്‍പ ചാതൂരിയാല്‍ ശ്രദ്ധേയമായ രൂപകല്‍പ്പന എന്നിവ വാന്റേജിനെ വ്യത്യസ്തമാക്കിയിട്ടുണ്ട്.വാന്റേജ് രൂപകല്‍പ്പനയില്‍ സുപ്രധാനം എയ്റോഡൈനാമിക് പെര്‍ഫോമന്‍സ് ആണ്. ഫ്രണ്ട് സ്പ്‌ളിറ്റര്‍ കാറിനടിയിലെ വായു സഞ്ചാരം നിയന്ത്രിക്കുന്നു. അവിടെ ആവശ്യമുള്ളപ്പോള്‍ വായു തണുപ്പിക്കാനുള്ള സംവിധാനമുണ്ട്. റിയല്‍ ഡിഫ്യൂസര്‍ ശുദ്ധവായു ഉറപ്പ് വരുത്തുന്നു. ഡിഫ്യൂസറിന്റെ രൂപകല്‍പ്പന താഴ്ന്ന മര്‍ദ്ദത്തിലുള്ള വായുവിന് വഴി തുറക്കുന്നു.ബോഡി ഉപരിതലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ സൈഡ് ഗ്രില്ലുകള്‍, ചക്രങ്ങളില്‍ നിന്ന് വരുന്ന വായു സമ്മര്‍ദ്ദം, ഒപ്പം മുന്‍വശത്തെ ഡെക്ക് ലീഡ് എന്നിവ വാന്റേജിനെ സവിശേഷമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് റിയല്‍ ഡിഫറന്‍ഷ്യല്‍ (ഇ–ഡിഫ്) ഫിറ്റ് ചെയ്തിട്ടുള്ള ആദ്യ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാര്‍ എന്ന പ്രത്യേകതയും വാന്റേജിനുണ്ട്.