ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏപ്രിലില്‍ വിപണിയിലെത്തും

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

author-image
anu
New Update
ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏപ്രിലില്‍ വിപണിയിലെത്തും

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ റിസ്ത പരീക്ഷണഘട്ടത്തിലാണുള്ളത്. ഏപ്രില്‍ ആറിന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ ഈ സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ് ഷോറൂം വില.

റിസ്തയുടെ പരീക്ഷണം പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ആതര്‍ 450X ലൈനപ്പിനെക്കാള്‍ ഇതിന് വലിപ്പം കൂടുതലാണ്. ഈ ഇ-സ്‌കൂട്ടറില്‍ ഒരു വലിയ ഫ്‌ലോര്‍ബോര്‍ഡ് ഏരിയ ദൃശ്യമാണ്. നീളമുള്ള സീറ്റാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. നീളമുള്ള സീറ്റില്‍ ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു പീനിയലും ഉള്‍പ്പെടുന്നു.

തിരശ്ചീനമായ ബാര്‍-ടൈപ്പ് ഹെഡ്ലൈറ്റ്, ടെയില്‍ ലാമ്പ്, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഫുള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍, റൈഡ് മോഡ്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ആതര്‍ റിസ്തയില്‍ ഉണ്ടായിരിക്കും. ഇതിനുപുറമെ, 12 ഇഞ്ച് ഫ്രണ്ട്, റിയര്‍ വീലുകളും റിയര്‍ ഗ്രാബ് റെയിലുമുണ്ടാകും. വളരെ ശക്തമായ ഒരു ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇതെന്നും വ്യക്തമാണ്. നിലവില്‍, റേഞ്ചിനെക്കുറിച്ച് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇതിന് ഒറ്റ ചാര്‍ജ്ജില്‍ 150 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ലഭിക്കും.

Latest News automobile electric scooter ather