/kalakaumudi/media/post_banners/5115d383984384afc67f6deafeeafc86a879284649ab9804492792ec93050353.jpg)
മുംബൈ: സമഗ്രമായ ഇവി അന്തരീക്ഷം ഉപഭോക്താക്കള്‍ക്കായി സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഓഡി ഇന്ത്യ അടുത്തിടെ മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ ഇന്ത്യയിലെ ആദ്യത്തെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് ഇ-ട്രോണ്‍ ഹബ് ആരംഭിച്ചു. ചാര്‍ജ്സോണുമായി സഹകരിച്ച് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിട്ടുളള ഈ അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജറിന് 450 കിലോവാട്ട് ശേഷിയാണുള്ളത്.
വൈദ്യുത വാഹനത്തിന് 360 കിലോവാട്ട് പവര്‍ ലഭ്യമാക്കും. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് 500 ആംപ്സ് ലിക്വിഡ്-കൂള്‍ഡ് ഗണ്ണും സജ്ജമാക്കിയിട്ടുണ്ട്. സുസ്ഥിരതയോടുള്ള ഓഡിയുടെ മുന്‍ഗണനയ്ക്ക് അനുസൃതമായി ഹരിത ഊര്‍ജമാണ് ഇ-ട്രോണ്‍ ഹബ്ബില്‍ ഉപയോഗിക്കുന്നത്. ഇ-ട്രോണ്‍ ഹബ്ബിന്റെ ലൈറ്റിംഗ് ഉള്‍പ്പടെയുള്ള വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സോളാര്‍ റൂഫും പ്രവര്‍ത്തിക്കുന്നു.
2021 ല്‍ അഞ്ച് ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഓഡി ഇന്ത്യ നിലവില്‍ ആഢംബര ഇവികളുടെ ഏറ്റവും വിപുലമായ ഉത്പന്ന ശ്രേണിയുള്ള കമ്പനിയാണ്. ഓഡി ക്യു8 50 ഇ-ട്രോണ്‍, ഓഡി ക്യു8 55 ഇ-ട്രോണ്‍, ഓഡി ക്യു8 സ്പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണ്‍, ഓഡി ക്യു8 സ്പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍, ഓഡി ഇ-ട്രോണ്‍ ജിടി, ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജിടി എന്നീ ആറു കാറുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ലഭിച്ചത്. ഈ കാറുകളോടുളള ഉപഭോക്താക്കളുടെ സുസ്ഥിരമായ താത്പര്യം ഇപ്പോഴും തുടരുകയാണ്.
ഒറ്റ ആപ്പ് വഴി വിവിധ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പാര്‍ട്ട്ണര്‍മാരിലേക്ക് ഓഡി ഇ-ട്രോണ്‍ ഉപഭോക്താക്കള്‍ക്ക് ആക്സസ് ലഭിക്കുന്ന വണ്‍ സ്റ്റോപ്പ് പരിഹാരമാര്‍ഗം എന്ന നിലയില്‍ മൈ ഓഡി കണക്ട് ആപ്പില്‍ ചാര്‍ജ് മൈ ഓഡി സംവിധാനം ഈ വര്‍ഷമാദ്യം ഓഡി ഇന്ത്യ അവതരിപ്പിച്ചിരുന്നു. ആര്‍ഗോ ഇവി സ്മാര്‍ട്ട്, ചാര്‍ജ് സോണ്‍, റീലക്സ് ഇലക്ട്രിക്, ലയണ്‍ ചാര്‍ജ് സിയോണ്‍ ചാര്‍ജിംഗ് എന്നീ അഞ്ച് ചാര്‍ജിംഗ് പാര്‍ട്ട്ണര്‍മാരാണ് ന്യുമോസിറ്റി ടെക്നോളജീസ് ഇഎംഎസ്പി റോമിംഗ് സൊല്യൂഷന്‍സ് തയാറാക്കിയ ആപ്ലിക്കേഷനിലുള്ളത്.
ഇന്ത്യയിലെ 73 നഗരങ്ങളിലായി 140 ലധികം ചാര്‍ജറുകളാണ് ഓഡി ഇന്ത്യ വിജയകരമായി സ്ഥാപിച്ചിട്ടുളളത്. ഓഡി ഇന്ത്യ ഡീലര്‍ഷിപ്പുകള്‍, വര്‍ക്ക്ഷോപ്പ് ഫെസിലിറ്റികള്‍, രാജ്യത്തെ തന്ത്രപ്രധാന ദേശീയപാതകളിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട എസ് എ വി ഡബ്ല്യു ഐ പി എല്‍ ഗ്രൂപ്പ് ബ്രാന്‍ഡ് ഡീലര്‍ഷിപ്പുകള്‍ എന്നിവയിലുള്‍പ്പടെയാണിത്.
2021-ല്‍, ഗ്ലോബല്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് 2030-ലേക്കുള്ള തുടക്കം എന്നര്‍ഥം വരുന്ന വോഴ്സ് സ് പ്രംഗ് 2030 ഒരു കോര്‍പ്പറേറ്റ് നയം പ്രഖ്യാപിച്ചു. ഈ നയത്തിന്റെ ഭാഗമായി ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റത്തിന് കൃത്യമായ സമയക്രമം പ്രഖ്യാപിക്കുകയാണ് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഓഡി ചെയ്തത് എന്നത് പ്രധാനമാണ്. 2026 മുതല്‍ ഇവികള്‍ മാത്രം എന്ന പ്രഖ്യാപനവും സോഫ്റ്റ് വെയറിലും ഓട്ടോണോമസ് സാങ്കേതികവിദ്യയിലുമുളള വര്‍ധിച്ച മുന്‍ഗണനയും നയത്തിലുള്‍പ്പെടുന്നു.