എസ് യു വി വിപണി പിടിക്കാന്‍ എം ജി

എസ് യു വി വിപണി കൈയ്യടക്കാന്‍ എം ജി വരുകയാണ്. ഇന്ത്യന്‍ കാര്‍ വിപണിക്കു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടുള്ള പ്രതിപത്തി മുതലെടുക്കാന്‍ ചൈനീസ് നിര്‍മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യയും മുന്നിട്ടിറങ്ങുകയാണ്.

author-image
ambily chandrasekharan
New Update
എസ് യു വി വിപണി പിടിക്കാന്‍ എം ജി

എസ് യു വി വിപണി കൈയ്യടക്കാന്‍ എം ജി വരുകയാണ്. ഇന്ത്യന്‍ കാര്‍ വിപണിക്കു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടുള്ള പ്രതിപത്തി മുതലെടുക്കാന്‍ ചൈനീസ് നിര്‍മാതാക്കളായ എം ജി മോട്ടോര്‍ ഇന്ത്യയും മുന്നിട്ടിറങ്ങുകയാണ്. ഇന്ത്യന്‍ അരങ്ങേറ്റത്തിനായി ഒരുക്കുന്നത് 'ജി എസ്', 'സെഡ് എസ്' എന്നീ എസ് യു വികളെയാണ് എം ജി മോട്ടോര്‍ പരിഗണിക്കുന്നതെന്നാണു സൂചന.

2020നകം രണ്ട് എസ് യു വികള്‍ നിരത്തിലെത്തിക്കാനാണു ചൈനയിലെ എസ് എ ഐ സിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എം ജി മോട്ടോര്‍ ഇന്ത്യയുടെ നീക്കം. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തോടെ തന്നെ കോംപാക്ട് എസ് യു വിയായ 'ജി എസ്' ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയേക്കും.

എന്നാല്‍ അതേസമയം ഇന്ത്യയ്ക്കുള്ള മോഡല്‍ ശ്രേണി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന നിലപാടിലാണ് എം ജി മോട്ടോഴ്‌സ് അധികൃതര്‍. ഇന്ത്യയില്‍ എസ് യു വി വിപണി മികച്ച വില്‍പ്പന നേടുന്നുണ്ടെന്നും മറ്റു വിഭാഗങ്ങള്‍ക്കൊപ്പം എസ് യു വിയിലും പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള സാധ്യത കമ്പനി പരിശോധിക്കുന്നുണ്ടെന്നുമുള്ള നിലപാടിലാണ ്എം ജി മോട്ടോര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ബാലേന്ദ്രന്‍.

2018 - 2019ന്റെ ആദ്യ പകുതിയില്‍ തന്നെ കമ്പനിയുടെ ആദ്യ മോഡല്‍ വിപണിയിലെത്തും. എന്നാല്‍ ഏതു വാഹനമാവും വില്‍പ്പനയ്‌ക്കെത്തുകയെന്നുപറയാറായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി 2,000 കോടി രൂപ നിക്ഷേപിക്കാനാണ് എം ജി മോട്ടോര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എസ് എ ഐ സിയുടെ പഴയ പങ്കാളിയായ ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്ത് ഹാലോളിലുള്ള നിര്‍മാണശാല നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണു നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറോടെ ഹാലോള്‍ ശാല കമ്പനി ഏറ്റെടുത്തതായും ബാലേന്ദ്രന്‍ അറിയിച്ചു. നിലവില്‍ ശാലയെ ഉല്‍പ്പാദനസജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിവര്‍ഷം മുക്കാല്‍ ലക്ഷം യൂണിറ്റാണു നിലവില്‍ ശാലയുടെ ശേഷി. എന്നിരുന്നാലും ആവശ്യമെങ്കില്‍ ശേഷി വര്‍ധിപ്പിക്കാനുമാവുമെന്നും അദ്ദേഹം വെളുപ്പെടുത്തി.

auto news