/kalakaumudi/media/post_banners/55b2b287c0c3e02b713fd23c7a877a6316cfb03681d4f0c55cb9c55ba87073aa.jpg)
മുംബയ്: ബജാജിന്‍റെ ഏറ്റവും കരുത്തുള്ള ഡോമിനോര്‍ 400 ബൈക്ക് 2017 ജനുവരി മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 2014ല്‍ നടന്ന ഓട്ടോ എക്സ്പോയില്‍ ആദ്യമായി അവതരിപ്പിച്ച പള്‍സര്‍ സി എസ് 400 കണ്‍സെപ്റ്റ് വേരിയന്‍റാണ് ഡോമിനോര്‍ 400 ആയി എത്തുന്നത്.
വാഹനത്തിന്‍റെ രൂപകല്‍പന സ്പോര്‍ട്ടിയാണ്. എഞ്ചിന്‍ കരുത്ത് പ്രകടമാക്കുന്ന രീതിയിലാണിത്.
ബജാജ് ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവുമധികം ഡിസ്പ്ളേസ്മന്‍റുള്ളവതാണ് ഡോമിനോര്‍. ഇത് ഡ്യുവല്‍ എ ബി എസ്, നോണ്‍ എ ബി എസ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ ലഭിക്കും.
എ ബി എസ് (ആന്‍റി ബ്രക്കിംഗ് സിസ്റ്റം) സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു. ഡല്‍ഹി എക്സ് ഷോറും വില 1.50 ലക്ഷമാണ്. എ ബി എസ് രഹിത ഇനത്തിന് 1.36 ലക്ഷം രൂപയും.
ഫോര്‍ സ്ട്രോക്ക് 373.2 സി സി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 34.5 ബി എച്ച് പി കരുത്തും 35 എന്‍ എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ഗിയര്‍ ബോക്സ് പിന്‍വീലിലേക്ക് ഊര്‍ജം എത്തിക്കുന്നു. പരമാവധി വേഗത 175 കിലോമീറ്ററാണ്. ഇന്ധനക്ഷമത 30 കിലോമീറ്റര്‍. ഇരട്ട ചാനല്‍ എ ബി സിക്കൊപ്പം ടെലിസ്കോപിക് ഫ്രണ്ട് ഫോര്‍ക്ക്സ്, സ്ളിപ്പര്‍ ക്ളച്ച്, മോണോഷോക്ക് സസ്പന്‍ഷന്‍, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ സവിശേഷതകളുമുണ്ട്.
ഡോമിനോര്‍ 400 എന്ന് നാമകരണം ചെയ്യും മുന്പ് വി എസ് 400, സി എസ് 400, ക്രാറ്റോസ് 400 എന്നീ പേരുകള്‍ പരിഗണിച്ചിരുന്നു.പുതിയ ബൈക്കിന് ഹാലജന്‍ ഹെഡ്ലാന്പുകളും ഇരട്ട പാനലില്‍ നിര്‍മ്മിച്ച ബാക്ക് എല്‍ ഇ ഡി ലൈറ്റുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
