ബജാജ് ഇന്തോനേഷ്യയിലേക്ക് വീണ്ടും

മുംബയ്: ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ വീണ്ടും ഇന്തോനേഷ്യന്‍ വിപണിയിലേക്ക്. യൂറോപ്യന്‍ ബൈക്ക് കന്പനിയായ കെ ടി എമ്മിന്‍റെ

author-image
praveen prasannan
New Update
ബജാജ് ഇന്തോനേഷ്യയിലേക്ക് വീണ്ടും

മുംബയ്: ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ വീണ്ടും ഇന്തോനേഷ്യന്‍ വിപണിയിലേക്ക്. യൂറോപ്യന്‍ ബൈക്ക് കന്പനിയായ കെ ടി എമ്മിന്‍റെ ചുമലിലേറിയാണ് ഇത്.

കെ ടി എമ്മില്‍ 2013 മുതല്‍ ബജാജിന് 49 ശതമാനം ഓഹരിയുണ്ട്. ഓസ്ട്രിയന്‍ കന്പനിയായ കെ ടി എമ്മില്‍ ബജാജ് 2007 മുതല്‍ നിക്ഷേപം തുടങ്ങിയിരുന്നു. ഇതോടെ പൂനെയിലെ ഫാക്ടറിയില്‍ കെ ടി എം ബൈക് നിര്‍മ്മിക്കാന്‍ തുടങ്ങി.

കെ ടി എം ബൈക്ക് ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തിയെന്ന് ബജാജ് കന്പനി വൃത്തങ്ങള്‍ അറിയിച്ചു. മികച്ച പ്രതികരണമാണ് ഇന്തോനേഷ്യയില്‍ നിന്നും ലഭിച്ചത്.

ഒരു വര്‍ഷം 5000 മുതല്‍ 10000 വരെ ബൈക്കുകളുടെ വില്‍പന ഉണ്ടാകുമെന്ന് കരുതുന്നതായി ബജാജ് വൃത്തങ്ങള്‍ അറിയിച്ചു.

ബജാജ് പളസര്‍ ബൈക്കുകള്‍ 2005ല്‍ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

bajaj enters indonesia again k t m