ബജാജ് പള്‍സര്‍ N150 ഉടന്‍ എത്തും

ഇന്ത്യന്‍ വാഹന വിപണി കീഴടക്കാന്‍ വരുന്നു ബജാജ് പള്‍സര്‍ N150. കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ വീഡിയോയില്‍ പുതിയ വാഹനത്തെക്കുറിച്ച് ടീസ് ചെയ്തിട്ടുണ്ട്.

author-image
anu
New Update
ബജാജ് പള്‍സര്‍ N150 ഉടന്‍ എത്തും

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണി കീഴടക്കാന്‍ വരുന്നു ബജാജ് പള്‍സര്‍ N150. കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ വീഡിയോയില്‍ പുതിയ വാഹനത്തെക്കുറിച്ച് ടീസ് ചെയ്തിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ നിലവിലെ മോഡലിന് മെക്കാനിക്കലായി സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മോട്ടോര്‍സൈക്കിളിന് നവീകരണം ലഭിച്ചേക്കാവുന്ന ചില വശങ്ങളുണ്ട്. മോട്ടോര്‍സൈക്കിളിന്റെ ഇലക്ട്രോണിക്സും ഡിസൈനും അല്‍പ്പം അപ്ഡേറ്റ് ചെയ്തേക്കാം. മോട്ടോര്‍സൈക്കിളില്‍ ചില പുതിയ കളര്‍ ഓപ്ഷനുകളും ലഭിച്ചേക്കാം.

അതേസമയം കമ്പനി പുറത്തുവിട്ട ടീസറില്‍ N150 എന്ന് പരാമര്‍ശിച്ചിട്ടില്ല. ബൈക്കിലെ സവിശേഷതകള്‍ അതായത് സിംഗിള്‍ സീറ്റും ബൈക്കുകളുടെ ബാഡ്ജിംഗും ഇത് N150 ആണെന്നും N160 അല്ലെന്നും സ്ഥിരീകരിക്കുന്നുണ്ട്. മോട്ടോര്‍സൈക്കിളിന്റെ ഭൂരിഭാഗം ഭാഗങ്ങളും നിലവിലെ തലമുറയ്ക്ക് സമാനമാണ്. 150 സിസി സെഗ്മെന്റിലെ മറ്റെല്ലാ സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ ബൈക്കുകള്‍ക്കും ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട്. ഇത് ബജാജ് N150-ലും അവതരിപ്പിച്ചേക്കാം.

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനിലേക്ക് വരുമ്പോള്‍, എയര്‍-കൂള്‍ഡ് 150 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പള്‍സര്‍ N150 ന് കരുത്ത് പകരുന്നത്. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 15.4 എച്ച്പി കരുത്തും 13.5 എന്‍എം ടോര്‍ക്കുമാണ് എഞ്ചിന്റെ ഉല്‍പ്പാദനം. നിലവില്‍, പേള്‍ മെറ്റാലിക് വൈറ്റ്, എബോണി ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. 1.18 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം വില.

 

Latest News auto mobile