/kalakaumudi/media/post_banners/1e35822071e878c485a81a4d20543cd36cdeec60345e6e6e7a21ed2ad5314ee7.jpg)
ബജാജ് ഓട്ടോയുടെ കുഞ്ഞന്‍ വാഹനം ക്യൂട്ട് വരുന്നു ഇന്ത്യൻ വിപണിയെ കീഴടക്കാൻ. വർഷാവസാനം ഇന്ത്യൻ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലാണ് നിര്മാണമെങ്കിലും ഔദ്യോഗികമായി രാജ്യത്ത് ക്യൂട്ട് പുറത്തിറക്കാനുള്ള അനുമതി കമ്പനിക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹരജികള്‍ കാരണമാണ് ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ എന്ന ചെറുകാറിന്‍റെ വിപണി പ്രവേശം വൈകിയത്. ഇതിനോടകം വിവിധ രാജ്യങ്ങളില്‍ ജനപ്രീതി നേടിയ വാഹനമാണ് ക്യൂട്ട്. ഒരു ബൈക്ക് വാങ്ങുന്ന തുകയെ ഇതിന് ആവുന്നത് എന്നത് പ്രത്യേകതയാണ്.
ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.2 ലക്ഷം രൂപയായിരിക്കും ക്യൂട്ടിന്റെ വില. 2012 ഓട്ടോ എക്‌സ്‌പോയിലാണ് ക്യൂട്ടിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. 2,752 എംഎം നീളവും, 1,312 എംഎം വീതിയും, 1,925 എംഎം വീല്‍ബേസും, 1,652 എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ടിന് ലോകത്തിലെ ഏറ്റവും ചെറിയ യാത്രാ വാഹനമെന്ന പ്രത്യേകതയുമുണ്ട്. കാറിന്റെ രൂപമാണെങ്കിലും ക്യൂട്ടിനെ ഈ ഗണത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഫോര്‍വീല്‍ വാഹനമെന്ന വിശേഷണം മാത്രമേ നല്‍കിയിട്ടുള്ളു. 216.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. 0.2 ലിറ്റര്‍ വാട്ടര്‍ കൂള്‍ഡ് സിംഗിള്‍ ഡിജിറ്റല്‍ ട്രിപ്പിള്‍ സ്പാര്‍ക്ക് ഇഗ്‌നീഷ്യന്‍ 4 വാള്‍വ് എന്‍ജിന്‍ 13 ബിഎച്ച്‍പി കരുത്തും 20 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്‍പീഡ് ഗിയര്‍ സംവിധാനം മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വാഹനത്തെ കുതിപ്പിക്കും. എസി, പവര്‍ സ്റ്റിയറിങ്, പവര്‍ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തില്‍ ഉണ്ടാവില്ല.