/kalakaumudi/media/post_banners/9bf3a22fadc21519555dd5473e2a09105d131e477c6767803da2836e38586983.jpg)
ന്യൂഡല്‍ഹി: പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ബജാജ്. 2013 ല്‍ ഓസ്ട്രിയന്‍ വാഹന നിര്‍മ്മാണ കമ്പനിയായ
കെടിഎമ്മിനൊപ്പം ചേര്‍ന്ന ഹസ്‌ക്വര്‍ണയുടെ സഹായത്തില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ബജാജ് ഒരുങ്ങുന്നുവെന്നാണ് സൂചനകള്‍.
അതേസമയം ബജാജ് വെക്ടര്‍ എന്ന പേര് പകര്‍പ്പവകാശത്തിന് അപേക്ഷ നല്‍കി കമ്പനി സ്വന്തമാക്കി. വിപണിയില്‍ ബജാജിന് ചേതക് എന്ന പേരില്‍ ഒരു വൈദ്യുത സ്‌ക്കൂട്ടര്‍ നിലവിലുണ്ട്. ചേതകിനേക്കാളും പ്രീമിയം സ്പോര്‍ട്ടി വിഭാഗത്തില്‍ പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും വെക്ടര്‍. ഇന്ത്യന്‍ വിപണിയില്‍ വര്‍ധിക്കുന്ന ഇ.വി ആവശ്യകത നേരിടാന്‍ ബജാജിനെ വെക്ടര്‍ സഹായിച്ചേക്കും.
2021ല്‍ ഹസ്‌ക്വര്‍ണ വെക്ടറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ബജാജിനൊപ്പമാണ് വെക്ടര്‍ വരുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.