/kalakaumudi/media/post_banners/cd862fde3fca0f5ffe9a466c373f9a27e7984d98b38d4652502d38f7880fb9d2.jpg)
ബജാജ് മോട്ടോർ വാഹന നിർമ്മാതാക്കളെ സംബന്ധിച്ചടുത്തോളം അവരുടെ യശ്ശസ് വാനോളം ഉയർത്തിയ മോഡലാണ് പൾസർ. പൾസറിന്റെ പല മോഡലുകളും വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഈ മോഡലുകൾ എല്ലാം തന്നെ ആകർഷിച്ചതും യുവാക്കളെയാണ്. അതുകൊണ്ടുതന്നെ യുവാക്കളെയും മുതിർന്നവരെയും എല്ലാം ലക്‌ഷ്യം വെച്ചുകൊണ്ട് ബജാജ് ഇറക്കുന്ന പുതിയ മോഡലാണ് പൾസർ 150 ക്ലാസിക്. എയർ കോൾഡ് 4 സ്ട്രോക്ക് എൻജിനാണ് ബൈക്കിൽ ഉപയോഗിച്ചിട്ടുള്ളത് 5 സ്പീഡ് ഗിയറാണ് വണ്ടിയിലുള്ളത്. ബജാജിന്റെ മറ്റ് സ്പോർട്സ് മോഡലുകളെ അപേക്ഷിച്ച് ഇത് തികച്ചും ഒരു ക്ലാസിക് മോഡലാണ്.