/kalakaumudi/media/post_banners/24effd5a0c6baa991f66c366b8dfdd9878fdbb51133f80d26f4e42d68af04f65.jpg)
മുംബൈ: ഇന്ത്യന്‍ വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ പുതുപുത്തന്‍ മാറ്റങ്ങളുമായി മാരുതി സുസുക്കി ബലേനോ ഫെബ്രുവരി 23ന് വിപണിയിലെത്തും. ബലേനോ ഫേസ് ലിഫ്റ്റ് പതിപ്പിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായെങ്കിലും, വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും വ്യക്തമല്ല. ഇതിനെല്ലാം ഉപരിയായി, പുതിയ ബലേനോ സ്വന്തമാക്കുന്നതിനായി 16,000 ബുക്കിംഗുകള്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതിനോടകം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, നെക്‌സ ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ എന്നിവയാണ് ഓഫറിലെ പുതിയ കളര്‍ ഓപ്ഷനുകള്‍. 11 വേരിന്റുകളിലായാണ് 2022 ബലേനോ വിപണിയില്‍ എത്തുന്നത്.മുന്‍ഗാമിയെക്കാള്‍ വലിയ മാറ്റങ്ങളോടെയാണ് ഫേസ് ലിഫ്റ്റ് ബലേനോ അവതരിപ്പിക്കുന്നത്. പഴയ ബലേനോയില്‍ നിന്നും വ്യത്യസ്തമായി മുന്‍വശത്തെ ഗ്രില്ലിന് വലുപ്പം കൂട്ടിയിട്ടുണ്ട്. പിന്‍ഭാഗത്ത് പുതിയ സി-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലാമ്ബുകളും പുതിയ ടെയില്‍ഗേറ്റും വരുന്നു.ഇന്റീരിയറിന്റെ കാര്യത്തില്‍, ഡാഷ്ബോര്‍ഡ് പൂര്‍ണമായും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.
പാസഞ്ചര്‍ സൈഡ് ഡാഷ്ബോര്‍ഡില്‍ നിന്ന് സെന്റര്‍ കണ്‍സോളിലേയ്ക്ക് വരുന്ന അലുമിനിയം ഇന്‍സേര്‍ട്ട് ഡാഷ്ബോര്‍ഡ് വാഹത്തിന്റെ സവിശേഷതയാണ്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് പുതിയ ബലേനോയ്ക്ക് നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ കണ്‍സോളില്‍ പുതിയ 9-ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഇത് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആര്‍ക്കിമിസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 360-ഡിഗ്രി ക്യാമറ. ഹെഡ്സ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളുമായാണ് പുതിയ ബനേലോ എത്തുന്നത്.
പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഉള്ള കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഫോള്‍ഡിംഗ് മിററുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്ബ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, പിന്നില്‍ അതിവേഗ ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സുരക്ഷയുടെ കാര്യത്തില്‍, പുതിയ ബലേനോയില്‍ 6 എയര്‍ബാഗുകള്‍, ഐസ്ഒഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, എബിഎസ്, ഇബിഡി എന്നിവയുണ്ട്. ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ഇഎസ് സി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും. കെ12എന്‍ എന്ന് വിളിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് പുതിയ ബലേനോ വരുന്നത്.