/kalakaumudi/media/post_banners/2a25e2ba243abf9cf0b04bdd4b647461c1c4e63e0255187d269a436d0f3e103e.jpg)
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ആദ്യ കിഴിവ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട കമ്പനി. രാജ്യത്ത് മുന്‍നിര മോഡലുകളായ സിറ്റി, അമേസ് സെഡാനുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചത്. ഹോണ്ട സിറ്റിയും അമേസും വാങ്ങുന്നവര്‍ക്ക് 88,600 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കണ്ട്, കോര്‍പ്പറേറ്റ് കിഴിവ്, വിപുലീകൃത വാറന്റി, എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ ആക്സസറികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍ ലഭ്യമാകുക.
ജനുവരിയില്‍ പരമാവധി 88,600 രൂപ വരെയാണ് ഹോണ്ട സിറ്റിക്ക് ലഭിക്കുന്നത്. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 15,000 രൂപ കാര്‍ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് ആനുകൂല്യങ്ങള്‍. മാത്രമല്ല, ഹോണ്ട തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 4,000 രൂപയുടെ ലോയല്‍റ്റി ബോണസ് വാഗ്ദാനം ചെയ്യുന്നു. 26,947 രൂപ വിലയുള്ള കോംപ്ലിമെന്ററി ആക്സസറികള്‍ തിരഞ്ഞെടുക്കാനും കഴിയും.
VX, ZX വേരിയന്റുകള്‍ക്ക് 13,651 രൂപയുടെ വിപുലീകൃത വാറന്റി ആനുകൂല്യങ്ങളുണ്ട്. 7.13 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വിലയുള്ള ഹോണ്ട അമേസിന് ജനുവരിയില്‍ 72,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. 72,000 രൂപയുടെ ആനുകൂല്യങ്ങളില്‍ 30,000 രൂപയുടെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ എസ് വേരിയന്റിന് 36,246 രൂപ വിലമതിക്കുന്ന കോംപ്ലിമെന്ററി ആക്സസറികള്‍ ഉള്‍പ്പെടുന്നു. അതേസമയം ഇ വേരിയന്റിന് 10,000 രൂപ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 12,349 രൂപയുടെ സൗജന്യ ആക്സസറികള്‍ വാഗ്ദാനം ചെയ്യുന്നു. അമേസ് VX വേരിയന്റ് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 24,346 രൂപ വിലയുള്ള സൗജന്യ ആക്സസറികളോടെ വാങ്ങാം.
15,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപയുടെ സ്പെഷ്യലൈസ്ഡ് കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 4,000 രൂപയുടെ കസ്റ്റമര്‍ ലോയല്‍റ്റി ബോണസ് എന്നിവയും അമേസ് സെഡാന് ലഭ്യമാണ്.