/kalakaumudi/media/post_banners/4d90230d0f516961d16bfd8ac9f75fa87a29eeb6e4b1179135210e5e3c1e252e.jpg)
മുംബയ്: കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് കിഴിവുകളുമായി ഹ്യൂന്തായ് ഇന്ത്യ. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകള്‍ക്ക് ആകര്‍ഷമകായ വിലക്കിഴിവാണ് നല്‍കാനിരുന്നത്.
കണ്‍സ്യൂമര്‍ ഓഫര്‍ 55000 രൂപ വിലക്കിഴിവിലും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായി 2000 രൂപയുടെ അധിക കിഴിവുമാണ് ഇയോണിന് ലഭിക്കുക. ഗ്രാന്‍ഡ് ഐ 10 പെട്രോള്‍, ഡീസല്‍ ഇനങ്ങള്‍ക്ക് യഥാക്രമം 76000, 84000 എന്ന നിരക്കില്‍ കിഴിവുണ്ടാകും. കോര്‍പ്പറേറ്റ് പദ്ധതിയില്‍ 3000 രൂപയുടെ കിഴിവും ലഭിക്കും.
ഹ്യൂന്തായി എക്സെന്‍റിന് 40000 രൂപയുടെ കിഴിവുണ്ട്. 55000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.
എലൈറ്റ് ഐ 20 പ്രിമിയം ഹാച്ച് ബാക്കിന് 10000 രൂപ കിഴിവ് ലഭിക്കും. കോര്‍പ്പറേറ്റ് ഓഫര്‍ ഇനത്തില്‍ 5000 രൂപയുടെ അധിക ഡിസ്കൌണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇലാന്‍റ്രയ്ക്ക് 20000 രൂപയുടെ കിഴിവ് ലഭിക്കുംസാന്‍റഫെയ്ക്ക് രണ്ട് ലക്ഷം കിഴിവും 50000 രൂപ കോര്‍പ്പറേറ്റ് ഓഫറുമുണ്ട്. ഡിസംബര്‍ അവസാനം വരെ വിലക്കിഴിവുകള്‍ ബാധകമായിരിക്കും.