ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡാക്കിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബൊലേറോ എസ് യു വി ആണ് ഇത്തരത്തിൽ കമ്പനി അപ്‌ഡേറ്റു ചെയ്‌തിരിക്കുന്നത്, 2022 ജനുവരി മുതൽ എല്ലാ വാഹനങ്ങളിലും ഡ്യുവൽ എയർബാഗുകൾ നിർബന്ധമാക്കുകയാണ്. അതിനിടെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിശബ്ദമായി ബൊലേറോ അപ്ഡേറ്റ് ചെയ്‌തിരിക്കുന്നത്, ഇത് വാഹനത്തെ ഏറ്റവും പുതിയ സുരക്ഷാ ചട്ടങ്ങൾക്ക് അനുസൃതമാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ്, ഡ്രൈവർ സൈഡ് എയർബാഗിനൊപ്പം മാത്രമായിരുന്നു എസ് യു വി എത്തിയിരുന്നത്.പാസഞ്ചർ സൈഡ് എയർബാഗിനെ ഉൾക്കൊള്ളാൻ മഹീന്ദ്ര ഡാഷ്‌ബോർഡിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
2022 മഹീന്ദ്ര ബൊലേറോ 3 ട്രിം ലെവലുകളാണ് വാഗ്ദാനം ചെയ്യുന്നു. B4, B6, B6 Opt എന്നിവയാണവ.
8.85 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെ ആണ് ബൊലേറോ ശ്രേണിയുടെ വില. പുതിയ മോഡലിന്റെ വില 14,000 മുതൽ 16,000 രൂപ വരെ ഉയർന്നു. വെള്ള, സിൽവർ, ബ്രൗൺ എന്നീ മൂന്ന് മോണോടോൺ പെയിന്റ് സ്കീമുകളാണ് പുതിയ ബൊലേറോ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പുതിയ ബൊലേറോയ്ക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ട് എതിരാളികളില്ല.
ജനുവരിയിൽ ഥാർ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലറായി മാറിയിരുന്നു. ജനപ്രിയ മോഡലായ മഹീന്ദ്ര ഥാറിന് രാജ്യത്ത് വമ്പിച്ച ആരാധകരാണുള്ളത്.