ഹോണ്ട NX500 ബുക്കിങ് ആരംഭിച്ചു

ഹോണ്ടയുടെ അടുത്ത അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ഹോണ്ട NX500ന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു.

author-image
anu
New Update
ഹോണ്ട NX500 ബുക്കിങ് ആരംഭിച്ചു

ന്യൂഡല്‍ഹി: ഹോണ്ടയുടെ അടുത്ത അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ഹോണ്ട NX500ന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് കമ്പനി ഹോണ്ട NX500 പുറത്തിറക്കുന്നത്. 10,000 രൂപ ടോക്കണ്‍ തുക നല്‍കി ഇന്ത്യയിലുടനീളമുള്ള ഏത് ബിഗ് വിംഗ് ഡീലര്‍ഷിപ്പിലും NX500 ന്റെ ബുക്കിംഗ് നടത്താം.
NX500 ചെലവേറിയതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

CB500X-Â നിലവിലുള്ള ലിക്വിഡ്-കൂള്‍ഡ് 471cc, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഹോണ്ട NX500ന് കരുത്ത് പകരുന്നത്. എഞ്ചിന്‍ 47.5 എച്ച്പി കരുത്തും 43 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതിന് 196 കിലോഗ്രാം ഭാരമുണ്ട്. സീറ്റ് ഉയരം 830 എംഎം ആണ്. മോട്ടോര്‍സൈക്കിളില്‍ മുന്നില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമാണ് ഉപയോഗിക്കുന്നത്.

automobile Latest News