ബി എസ് 3 വാഹന വിലക്ക് ; ഇരു ചക്ര വാഹനങ്ങൾ ആദായ വിലയ്ക്ക് വിപണിയിൽ

ബി എസ് 3 വാഹന വിലക്ക് വന്നതോടെ ഇരുചക്ര വാഹനങ്ങൾ 15 % വരെ വിലക്കിഴിവിൽ വിറ്റു തീർത്തു . വില കിഴിവ് മുൻകൂട്ടി പ്രമുഖ ഇരുചക്ര ബ്രാൻഡുകൾ മുൻപേ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു .ആവശ്യക്കാർ അധികം ഇല്ലാത്ത ബ്രാൻഡുകൾക്കായിരുന്നു വിലയിൽ ഇളവുകൾ നൽകിയത് .

author-image
Greeshma G Nair
New Update
ബി എസ് 3 വാഹന വിലക്ക് ; ഇരു ചക്ര വാഹനങ്ങൾ ആദായ വിലയ്ക്ക് വിപണിയിൽ

 

കൊച്ചി : ബി എസ് 3 വാഹന വിലക്ക് വന്നതോടെ ഇരുചക്ര വാഹനങ്ങൾ 15 % വരെ വിലക്കിഴിവിൽ വിറ്റു തീർത്തു . വില കിഴിവ് മുൻകൂട്ടി പ്രമുഖ ഇരുചക്ര ബ്രാൻഡുകൾ മുൻപേ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു .ആവശ്യക്കാർ അധികം ഇല്ലാത്ത ബ്രാൻഡുകൾക്കായിരുന്നു വിലയിൽ ഇളവുകൾ നൽകിയത് .

ഇളവിൽ ഒരു ഭാഗം നിർമാതാക്കളും ബാക്കി ഡീലർമാരുമാണ് വഹിച്ചത് .ബി എസ് 3 വാഹന വിലക്ക് ബാധകമല്ലാത്ത രാജ്യങ്ങളിലെ കയറ്റുമതി സാധ്യതയും ബ്രാൻഡുകൾ തേടുന്നുണ്ട് .

സ്കൂട്ടറുകൾക്ക് 12 ,500 രൂപയും ബൈക്കുകൾക്ക് 7500 രൂപയുമാണ് ഹീറോ ഇളവ് പ്രഖ്യാപിച്ചത് .10,000 രൂപയാണ് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഹോണ്ട കുറയ്ക്കുന്നത് .മിക്ക ഷോറുമുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത് .വെള്ളിയാഴ്ച കൂടി മാത്രമേ വാഹന രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു .

BS3