/kalakaumudi/media/post_banners/d61214dfad3cec9e845d9c8e392dfcf64ba494f99f51f2bfe49dd9689bab3600.jpg)
റോയല്‍ എന്‍ഫീല്‍ഡ് കരുത്തു കൂടിയ പുത്തന്‍ ബുള്ളറ്റ് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ചരിത്രത്തില്‍ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങുന്ന ട്വിന്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ബൈക്കിന്റേതെന്നും റിപേ്പാര്‍ട്ടുകളുണ്ട്. പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെയായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാര്‍ത്തകള്‍.
ആദ്യം കഫേ റെയ്‌സറില്‍ 750 സിസി എന്‍ജിന്‍ ഘടിപ്പിച്ചായിരുന്നു പരീക്ഷണമെങ്കില്‍ ഇപ്പോള്‍ രണ്ടു തരത്തിലുള്ള ബൈക്കുകളില്‍ 750 സിസി എന്‍ജിന്‍ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നുണ്ടെന്നാണ് അടുത്ത കാലത്ത് പുറത്തു വന്ന ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഹിമാലയനില്‍ ഉപയോഗിച്ചിരിക്കുന്ന 410 സിസി എന്‍ജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എന്‍ജിനായിരിക്കും പുതിയ ബൈക്കില്‍.
യുകെയില്‍ കമ്പനി പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എന്‍ജിനായിരിക്കും പുതിയത്. ഏകദേശം 45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമുള്ള എന്‍ജിനില്‍ കാര്‍ബറേറ്ററായിരിക്കും ഉപയോഗിക്കുക.
അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ബൈക്കില്‍ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കുമെന്നും യൂറോപ്യന്‍ വിപണി കൂടി മുന്നില്‍കണ്ടു നിര്‍മിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപേ്പാര്‍ട്ടുകളുണ്ട്.
ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണ്‍വില്‌ള തുടങ്ങിയ ബൈക്കുകളുമായി മല്‍സരിക്കാനെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതല്‍ നാലു ലക്ഷം വരെയാണു പ്രതീകഷിക്കുന്ന വില. 2018 ആദ്യം പുതിയ ബൈക്ക് നിരത്തിലിറങ്ങുമെന്നുമാണ് റിപേ്പാര്‍ട്ടുകള്‍.