ബിവൈഡി സീല്‍ ബുക്കിങ് ആരംഭിച്ചു

പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഇന്ത്യ പുതിയ കാറായ ബിവൈഡി സീലിന്റെ ബുക്കിങ് ആരംഭിച്ചു. മാര്‍ച്ച് 5ന് കാര്‍ പുറത്തിറക്കും.

author-image
anu
New Update
ബിവൈഡി സീല്‍ ബുക്കിങ് ആരംഭിച്ചു

 

ചെന്നൈ: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഇന്ത്യ പുതിയ കാറായ ബിവൈഡി സീലിന്റെ ബുക്കിങ് ആരംഭിച്ചു. മാര്‍ച്ച് 5ന് കാര്‍ പുറത്തിറക്കും. ഏപ്രില്‍ 30 നകം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുറച്ചു പേര്‍ക്ക് ഈ വര്‍ഷത്തെ യുവേഫ യൂറോ കപ്പ് ഫുട്‌ബോള്‍ മല്‍സരം കാണാനുള്ള അവസരവും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. യൂറോ കപ്പിന്റെ ഔദ്യോഗിക പങ്കാളിയാണ് ബിവൈഡി.

2023-ല്‍ 30 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ഇതോടെ കമ്പനി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. 70 രാജ്യങ്ങളിലായി 400 നഗരങ്ങളില്‍ ബിവൈഡി വാഹനങ്ങള്‍ ലഭ്യമാണ്.

automobile booking BYD