/kalakaumudi/media/post_banners/aca8fc5ed28aebabdb6585e2370c972169a0f1254ddbdb9a9f0b8e78f2508dba.jpg)
കാറുകളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡും മോഡലും സംബന്ധിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമോണ്‍ ഏഷ്യ എന്ന കമ്പനി സര്‍വ്വേ നടത്തി. 017 വുമണ്‍ ഒാേട്ടാമോട്ടീവ് ബൈയേഴ്‌സ് സ്റ്റഡി എന്ന പേരിലാണ് കമ്പനി സര്‍വേ നടത്തിയിരിക്കുന്നത്.
രാജ്യത്തെ 28 നഗരങ്ങളിലായി 21 മുതല്‍ 45 വയസുവരെ പ്രായമുള്ള 3945 വനിതകളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മിഡ്‌സൈസ് സെഡാന്‍ ഹോണ്ട സിറ്റിയാണ് സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്‍. ഫോക്‌സ്‌വാഗണ്‍ പോളോ രണ്ടാം സ്ഥാനം നേടിയപ്പോള്‍ നിസാന്‍ മൈക്ര മൂന്നാം സ്ഥാനത്തെത്തി.. എന്നാല്‍ ബ്രാന്റ് വാല്യു മാത്രം പരിഗണിക്കുകയാണെങ്കില്‍ ഫോക്‌സ് വാഗണ്‍ കാറുകള്‍ക്കാണ് ഒന്നാം സ്ഥാനം. സര്‍വീസിങ്ങില്‍ നിസാനും വില്‍പനാനന്തര സേവനത്തില്‍ ടോയോട്ടയും മുന്നിലെത്തി