/kalakaumudi/media/post_banners/d7341c3d9e4a19e7e3589a004668f2040032f2887d598fd1c28cb15d78e54b5f.jpg)
ഡല്‍ഹി. 2017 ജനുവരി മുതല്‍ ഇന്ത്യയില്‍ കാറുകള്‍ക്ക് വില കൂടിയേക്കുമെന്ന് സൂചന. ഉത്പാദനച്ചെലവ് കൂടിയതാണ് കാര്‍ വില കൂട്ടാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്. ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സ് ഇതിനോടകം രണ്ടു ശതമാനം വില കൂട്ടുമെന്ന് പ്രഖ്യാപിച്ചു. നിസാനും ടൊയോട്ടയും കാറുകളുടെ വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
മൂന്നു ശതമാനം വരെ വില വര്‍ധന പ്രതീക്ഷിക്കാമെന്നാണ് ഈ കമ്പനികള്‍ വ്യക്തമാക്കിയത്. ടാറ്റാ മോട്ടോഴ്‌സ് 5000 മുതല്‍ 25,000 വരെ വില കൂട്ടും. ഹ്യൂണ്ടായ് അടക്കമുള്ള മറ്റു കമ്പനികളും കാറുകളുടെ വില കുത്തനെ കൂട്ടുമെന്നും റിപേ്പാര്‍ട്ടുകളുണ്ട്.