ജനുവരി മുതൽ കാറുകളുടെ വില ഉയരും; വിശദാംശങ്ങൾ ...

ഉൽപ്പാദനച്ചെലവ് കൂടിയതിനാൽ വില വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനികൾ തന്നെയാണ് അറിയിച്ചത്

author-image
Greeshma Rakesh
New Update
ജനുവരി മുതൽ കാറുകളുടെ വില ഉയരും; വിശദാംശങ്ങൾ ...

2024 മുതല്‍ ഇന്ത്യയില്‍ മാരുതി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഔഡി , മെഴ്‌സിഡസ് ബെൻസ് എന്നിവയുടെ റീട്ടെയിൽ വില ഉയരും. അടുത്ത വർഷം ജനുവരി മുതലാണ് വില വർധവ്.

ഉൽപ്പാദനച്ചെലവ് കൂടിയതിനാൽ വില വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനികൾ തന്നെയാണ് അറിയിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനും മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.അതെസമയം മറ്റ് കാർ കമ്പനികളും ഇത് പിന്തുടരാൻ സാധ്യതയുണ്ട്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില മോഡലുകൾക്ക് ഇതിലും ഉയർന്ന വർധനവോടെ 2-3 ശതമാനം പരിധിയിലായിരിക്കും വിലവർധനവെന്നാണ് വിദഗ്ധർ പറയുന്നത്. വിലവർദ്ധനവിന്റെ വ്യാപ്തി വിവിധ കാർ മോഡലുകളിൽ വ്യത്യാസപ്പെടും.

പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലവര്‍ധനവും വിലവര്‍ധനവിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടേയും വിലയില്‍ എത്രത്തോളം വര്‍ധനവുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ച വിവരങ്ങളില്‍ നിന്നാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന വിവരം പുറത്തായത്. ' നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവിനൊപ്പം പണപ്പെരുപ്പവും മൂലം മാരുതി കാറുകളുടെ വില ജനുവരി 2024 മുതല്‍ വര്‍ധിപ്പിക്കും.

വില വര്‍ധനവിനെ പരമാവധി കുറക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. എങ്കിലും ചെറിയ തോതിലെങ്കിലും വിലവര്‍ധനവ് ഒഴിവാക്കാനാവില്ല' എന്നാണ് ഓഹരിവിപണിയെ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

Tata Motors audi car price mahindra price hike mercedes benz auto news maruti