/kalakaumudi/media/post_banners/0c5a840c3577b233ab6842d24454398682f3463fa6eea0d931dc620aae4c1cd4.jpg)
ഓഗസ്റ്റ് മാസം പുതിയ മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തും. പുത്തന്‍ ഡീസല്‍ എഞ്ചിനിലാണ് സിയാസ് ഫെയ്സ്ലിഫ്റ്റ് എത്തുന്നത്.ജൂലായ് മുതല്‍ സിയാസ് ഫെയ്സ്ലിഫ്റ്റിന്റെ ബുക്കിംഗ് മാരുതി ആരംഭിക്കുമെന്നാണ് സൂചന. 2018 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിനെ മാരുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
നിലവില്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് മാരുതി സിയാസിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ പുതിയ ഫെയ്സ്ലിഫ്റ്റിന്റെ വില മാരുതി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുറംമോഡിയിലും അകത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് നടത്തുമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍ 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് മാരുതി സിയാസ് വിപണിയിലുള്ളത് ഫിയറ്റില്‍ നിന്നുള്ള 1.3 ഡീസല്‍ എഞ്ചിനാണ് സിയാസില്‍ ഇടംപിടിച്ചു വരുന്നത്. ഭാവിയില്‍ ഫിയറ്റ് എഞ്ചിനെ മാരുതി പിന്‍വലിച്ചേക്കും. പകരം സുസൂക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി കാറുകളില്‍ ഒരുങ്ങുക എന്നാണ് സൂചന.