സിട്രോണ്‍ സി3 വിപണിയിലെത്തുന്നു; ആകര്‍ഷകമായ ഫീച്ചറുകള്‍

സിട്രോണ്‍ ചെറു എസ്യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു.പുതിയ വാഹനം 10 മുതല്‍ 12 ലക്ഷം രൂപ വരെ വിലയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
Web Desk
New Update
സിട്രോണ്‍ സി3 വിപണിയിലെത്തുന്നു; ആകര്‍ഷകമായ ഫീച്ചറുകള്‍

സിട്രോണ്‍ ചെറു എസ്യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു.പുതിയ വാഹനം 10 മുതല്‍ 12 ലക്ഷം രൂപ വരെ വിലയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

30.2 kWh ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയോടെ വിപണിയിലെത്തും. ഇന്ത്യയില്‍ നിര്‍മിച്ച് സി 3 ഇലക്ട്രിക് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോണ്‍ പദ്ധതി.

നിലവില്‍ ഉപയോഗിക്കുന്നത് ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ കമ്പനികളുടെ ബാറ്ററിയിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്നാണ് സിട്രോണ്‍ അറിയിക്കുന്നത്.

കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. 30.2 kWh കപ്പാസിറ്റിയുള്ള ബാറ്ററിയും 3.3 kW ചാര്‍ജറും സി3 ഇലക്ട്രിക്കിന് ലഭിക്കും. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനായി വര്‍ഷം 25000 യൂണിറ്റുകള്‍ നിര്‍മിക്കും.

സിട്രോണ്‍ ചെറു എസ്യുവിയായ സി3 ഈ വര്‍ഷം പകുതിയിലാണ് വിപണിയിലെത്തിച്ചത്.ഇഷ്ടങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാം എന്ന പ്രത്യേകതയോടെയാണ് സിട്രോണ്‍ സി3 എത്തിയത്.

1.2 ലിറ്റര്‍ പ്യുര്‍ടെക്110, 1.2 ലിറ്റര്‍ പ്യുര്‍ടെക്82 എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.

citroen c3