സി3 ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ച് സിട്രോണ്‍; ബുക്കിങ് ഉടന്‍ ആരംഭിക്കും

By Priya.20 01 2023

imran-azhar

 

വിപണിയിലെത്തുന്നതിന് മുന്നോടിയായി സിട്രോണ്‍ സി3 ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു.ജനുവരി 22ന് ഇന്ത്യന്‍ വിപണിയിലുള്ള സി3യുടെ ഇലക്ട്രിക് പതിപ്പിന്റെ ബുക്കിങ് തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്.

 

വാഹനത്തിന്റെ വില കമ്പനി ഉടന്‍ പ്രഖ്യാപിക്കും.പെട്രോള്‍ പതിപ്പുമായി കാര്യമായ വ്യത്യാസമില്ലാതെയാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്റീരിയറിനും ബോഡി പാനലുകള്‍ക്കും മാറ്റങ്ങളൊന്നുമില്ല.

 

ഷാസിയില്‍ ഉറപ്പിച്ച ബാറ്ററിയുമായാണ് സി3 ഇലക്ട്രിക്ക് എത്തുന്നത്. 29.2 kWh ബാറ്ററി പാക്കാണ് വാഹനത്തിന്. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സി3 ഇലക്ട്രിക് സഞ്ചരിക്കും എന്നാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത്.

 

വാഹനത്തിന് സിസിഎസ് 2 ഫാസ്റ്റ് ചാര്‍ജിങ് കപ്പാസിറ്റിയുള്ള 3.3 kW ചാര്‍ജറാണ് ഉള്ളത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ചാര്‍ജ് ആകാന്‍ 57 മിനിറ്റ് മാത്രം മതി.

 

ഹോം ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ 10.5 മണിക്കൂര്‍ മാത്രം മതി. 57 എച്ച്പി കരുത്തും 143 എന്‍എം ടോര്‍ക്കുമുള്ള മോട്ടറാണ് വാഹനത്തിലുള്ളത്. 60 കിലോമീറ്റര്‍ വേഗത്തില്‍ 6.8 സെക്കന്റില്‍ എത്തുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 107 കിലോമീറ്റാണ്.

 

 

OTHER SECTIONS