New Update
/kalakaumudi/media/post_banners/9faa1292e723038b9904a77e650752f6eb3137d47b186cc9c6534f3b9490122d.jpg)
കൊച്ചി : പോപ്പുലര്‍ റാലി 2017 -ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കൗണ്ട് ഡൗണ്‍ തുടങ്ങിയതായി സംഘാടര്‍ അറിയിച്ചു. റാലിയോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ പോപ്പുലര്‍ ഫെസ്റ്റ് എന്ന പേരില്‍ സംഘടിപ്പിച്ചിട്ടുള്ള കാര്‍ണിവല്‍ എറണാകുളം ആര്‍.ടി.ഒ. പി. എച്ച്. സാദിക് അലി 13 ന് രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യുന്നതോടെ റാലിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് തുടക്കമാവും. ചലച്ചിത്ര താരവും, പരസ്യചിത്ര നിര്‍മ്മാതാവുമായ സിജോയ് വര്‍ഗീസ് റാലി എഡിഷന്‍ കാറുകളുടെ ലോഞ്ചിങ്ങും നിര്‍വഹിക്കും.
ടൈറ്റില്‍ സ്‌പോണ്‍സറായ പോപ്പുലര്‍ വെഹിക്കിള്‍സിനെ കൂടാതെ, മൊബില്‍(Mobil), എക്‌സാള്‍ടാ (Axalta) എന്നിവരും റാലിയുടെ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായി ഉണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവരാണ് മറ്റ് പ്രമുഖ സ്‌പോണ്‍സര്‍മാര്‍. ഫെസ്റ്റിലെ മുഖ്യ ആകര്‍ഷണം, റാലിയുടെ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ട്ണറായ മയൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്‌സ് എന്ന ബാന്‍ഡ് മത്സരമാണ്. കേരളത്തില്‍ നിന്നും വളര്‍ന്നു വരുന്ന ബാന്‍ഡുകളെ അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്. മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച 3 ബാന്‍ഡുകളെ പിന്നണി ഗായിക അന്ന കത്രീന, സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രമണ്യന്‍, ബ്ലൂടിമ്പര്‍ മ്യൂസിക് ഹെഡ് ഷെറിന്‍ വിന്‍സെന്റ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനല്‍ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ സമ്മാനം ലഭിക്കും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ബാംഗ്ലൂരിലുള്ള ബ്ലൂടിമ്പര്‍ മ്യൂസിക്കില്‍ സൗജന്യ റെക്കോര്‍ഡിങ്ങ് സെഷനുള്ള അവസരവും ലഭിക്കും. ഓട്ടോ സ്റ്റോള്‍, ഫുഡ് കോര്‍ട്ട്, കിഡ്‌സ് സോണ്‍, വിന്‍ടേജ്/ക്ലാസിക്/നൂതന കാറുകളുടെ ഡിസ്‌പ്ലേ, ഒാേട്ടാമൊബൈല്‍ പ്രോജക്ട് അവതരിപ്പിക്കുന്ന കോളേജ് സ്റ്റോളുകള്‍, കാര്‍ ആക്‌സസറീസ് സ്റ്റോളുകള്‍ എന്നിവയെല്ലാം ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാണ്. ഉള്‍വശം തിയറ്റര്‍ രൂപത്തില്‍ ഒരുക്കിയ ഒരു 'മൂവി ബസ്സില്‍', റേസിങ്ങും, കാറുകളുമായി ബന്ധപ്പെട്ടുള്ള സിനിമാ ശകലങ്ങളുടെ പ്രദര്‍ശനവും ഫെസ്റ്റിന്റെ മുഖ്യ പരിപാടിയാണ്. ലിമിറ്റഡ് എഡിഷന്‍ കാറുകളുടെ ലോഞ്ചിങ്ങും വേദിയില്‍ നടക്കും. പോപ്പുലര്‍ റാലിയുടെ ഔപചാരിക ഫ്‌ളാഗ് ഓഫ് മേയ് 13ന് വൈകിട്ട് 4.30 ന് മറൈന്‍ ഡ്രൈവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിര്‍വ്വഹിക്കും. തുടര്‍ന്ന് റാലി കാറുകള്‍ നഗര പ്രദക്ഷിണം നടത്തി മറൈന്‍ ഡ്രൈവില്‍ തിരികെയെത്തും. കൂടാതെ ബ്ലൂടിമ്പര്‍ മ്യൂസിക് റാലിയുടെ തീം സോങ്ങ് വേദിയില്‍ അവതരിപ്പിക്കും.
മറൈന്‍ ഡ്രൈവില്‍ നിന്നും 14ന് രാവിലെ 6 ന് റാലി ആരംഭിക്കും. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്, അങ്കമാലി, മഞ്ഞപ്ര ,അയ്യമ്പുഴ വഴി സ്‌പെഷ്യല്‍ സ്റ്റേജുകളായ കാലടി - മലയാറ്റൂര്‍ പ്ലാന്റേഷനിലേയ്ക്ക് തിരിക്കുന്ന കാറുകള്‍ റാലിയ്ക്കു ശേഷം തിരികെ ചാലക്കുടി, അങ്കമാലി, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് വഴി മറൈന്‍ ഡ്രൈവില്‍ തിരിച്ചെത്തും. റാലി വീക്ഷിക്കുന്നതിന് വാഹനങ്ങളില്‍ എത്തിചേരുന്ന റാലി പ്രേമികള്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ സ്റ്റേജായ കാലടി പ്ലാന്റേഷനില്‍ 14 -ന് രാവിലെ 6-ന് മുമ്പ് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു.
കാര്‍ണിവലിന്റെ മറ്റൊരാകര്‍ക്ഷണം മേയ് 14 ന് ബ്രസ കസ്റ്റമേഴ്‌സിനായി പോപ്പുലര്‍ വെഹിക്കിള്‍സിന്റെ മാമംഗലം ഷോറൂമില്‍ നിന്നും ആരംഭിച്ച് മറൈന്‍ ഡ്രൈവില്‍ പര്യവസാനിക്കുന്ന ട്രെഷര്‍ ഹണ്ടാണ്. ഇതിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം ചലച്ചിത്ര താരം ടിനി ടോം നിര്‍വ്വഹിക്കും തുടര്‍ന്ന് 6 മണിക്ക് തകര മ്യൂസിക് ബാന്റിന്റെ തല്‍സമയ പ്രദര്‍ശനവും ഉണ്ടാകും. സ്‌പെഷ്യല്‍ സ്റ്റേജ് പൂര്‍ത്തിയാക്കി റാലി കാറുകള്‍ വൈകിട്ട് ആറരയോടെ മറൈന്‍ ഡ്രൈവില്‍ തിരികെയെത്തും. 7.30 നാണ് സമ്മാനദാന ചടങ്ങുകള്‍.