/kalakaumudi/media/post_banners/5e85d82a60ae0fb56a68fb939dfe24b1ccbdb7280475af5f55224dd8d075c97b.jpg)
ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോറിന്‍റെ സെഡാന്‍ കൊറോള ഓള്‍ട്ടിസിന്‍റെ പരിഷ്കരിച്ച പതിപ്പ് അടുത്ത മാസം നിരത്തിലിറങ്ങും. അടിസ്ഥാന രൂപത്തില്‍ മാറ്റം വരുത്തിയില്ലെങ്കിലും ടൊയോട്ടയുടെ പുതിയ ഡിസൈന്‍ ശൈലിക്ക് അനുയോജ്യമായ വിധത്തിലാണ് നവീകരിച്ച കൊറോള ഓള്‍ട്ടിസിന്‍റെ മുന്‍ഭാഗം രൂപപ്പെടുത്തിയിട്ടുള്ളത്.
പകിട്ടുള്ള ഹെഡ്ലാന്പും മെലിഞ്ഞ ഗ്രില്ലും ചേര്‍ന്നാണ് കാറിന്‍റെ മുന്‍ഭാഗത്ത് മറ്റം സൃഷ്ടിക്കുന്നത്.ഇരട്ട ബീം എല്‍ ഇ ഡി ഹെഡ് ലാന്പുകളാകും പുതിയ വാഹനത്തിലുണ്ടാവുകയെന്ന് സൂചനയുണ്ട്. കാറിന്‍റെ പിന്‍ഭാഗത്ത് പുതിയ എല്‍ ഇ ഡി ടെയില്‍ ലാന്പ് പോലുള്ള പരിഷ്കാരങ്ങളാണുള്ളത്. കാറിന്‍റെ അകത്തും മാറ്റങ്ങളുണ്ടാകും. ഡാഷ്ബോഡിന്‍റെയും മധ്യത്തെ കണ്‍സോളിന്‍റെയും ലേ ഔട്ടില്‍ മാറ്റം വന്നതിനൊപ്പം സോഫ്റ്റ് ടച്ച് സര്‍ഫസും ഉണ്ടാകും. ഇന്‍ഫോടൈന്‍മന്‍റ് ടച്ച് സ്ക്രീനിന് വലിപ്പമേറും. എയര്‍ കണ്ടീഷണര്‍, സൈഡ് എ സി വെന്‍റുകളുടെയും നിയന്ത്രണം റോട്ടറി സ്വിച്ച് വഴിയാണ്.
കാറിലെ 1.8 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ അത് പോലെ പുതിയ പതിപ്പിലുമുണ്ടാകും. പെട്രോള്‍ എഞ്ചിന് 140 ബി എച്ച് പി കരുത്തും ഡീസലിന് 88 ബി എച്ച് പി കരുത്തും സൃഷ്ടിക്കാന്‍ കഴിയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
