സർവീസുകളും, വാറണ്ടിയും നീട്ടി നൽകി ടാറ്റ മോട്ടോർസ്

By Sooraj Surendran.14 05 2021

imran-azhar

 

 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കളെ വലയ്ക്കാതെ ടാറ്റ മോട്ടോർസ്.

 

ലോക്ക്ഡൗൺ കാലയളവിൽ വരുന്ന സർവീസിനും, വാറണ്ടിക്കും സമയം നീട്ടി നൽകും.

 

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുകയോ വാറണ്ടി അവസാനിക്കുകയോ ചെയ്ത വാഹനങ്ങള്‍ക്ക്‌ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്.

 

കോവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് മാത്രമാണ് നിലവിൽ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

മാത്രമല്ല കോവിഡ് സാഹചര്യത്തിൽ പല മേഖലകളിലും ടാറ്റ ഗ്രൂപ്പ് സഹായവും ഉറപ്പാക്കുന്നുണ്ട്.

 

OTHER SECTIONS