/kalakaumudi/media/post_banners/0c5e2aa21dbdabfd93e23ff1e52d7d407fe12c9191f6fd5fdb8257759fcbe181.jpg)
നിരത്തുകളിൽ വാഹനാപകടങ്ങളിൽപ്പെട്ട് നിരവധി ജീവനുകൾ പൊലിയുന്നതിന്റെ പശ്ചാത്തലത്തിൽ സെയ്ഫ് കാർസ് ഫോർ ഇന്ത്യ കാംപെയിനിന്റെ ഭാഗമായാണ് ക്രാഷ് ടെസ്റ്റുകൾ നടത്താറുള്ളത്. ക്രാഷ് ടെസ്റ്റിനായി 2018 മോഡൽ സ്വിഫ്റ്റ് എന്ന കാറാണ് ഉപയോഗിച്ചത്. ഗ്ലോബൽ എൻ സി എ പിയുടെ കണക്കനുസരിച്ച് പഴയ സ്വിഫ്റ്റ് നല്കുന്നതിനേക്കാളും സുരക്ഷ പുതിയ സ്വിഫ്റ്റ് നൽകുന്നുണ്ട്. 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്കും കുട്ടികൾക്കും 2 സ്റ്റാർ സുരക്ഷ ലഭിക്കുമെന്നാണ് കണ്ടെത്തൽ. വിറ്റാര ബ്രെസയിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാറാണ് ലഭിച്ചിരുന്നത്.