/kalakaumudi/media/post_banners/a1f0ba1575432956036ce5b41c57cd6ea771469770af04f93cfda75d85d88819.jpg)
ന്യൂഡല്‍ഹി: കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂന്തായുടെ ക്രേറ്റ പുതിയ വകഭേദം അവതരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സാവോ പോളോ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ക്രേറ്റയായിയറിക്കും ഇന്ത്യയിലെത്തുകയെന്നാണ് കരുതുന്നത്.
കന്പനി ഔദ്യോഗിക അറിയിപ്പൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ പുതിയ ക്രേറ്റ വിപണിയ്ലെത്തുമെന്നാണ് സൂചന. സ്റ്റൈലിഷ് എല്‍ ഇ ഡി ഫോഗ് ലാന്പുകള്‍, ക്രോം ഫിനിഷോട് കൂടിയ ഗ്രില്‍, നവീകരിച്ച ബന്പറിലെ ചെറിയ മാറ്റങ്ങള്‍, ടെയില്‍ ലാന്പിലെ മാറ്റങ്ങള്‍ തുടങ്ങിയ പുതിയ ക്രേറ്റ്യയിലുണ്ടാകുമെന്നാണ് കരുതുന്നത്. അകത്തളത്തിലും പുതുമകളുണ്ടാകും.
ഹില്‍ ക്ളൈം അസിസ്റ്റ്, കോര്‍ണ്ണറിംഗ് ലൈറ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംങ്ങ് സിസ്റ്റം എന്നിവയും പുതിയ ക്രേറ്റയിലുണ്ടായേക്കും. നിലവിലെ 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാകും ഉപയോഗിക്കുകയെങ്കിലും മിഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഈ എഞ്ചിനുകളില്‍ കൊണ്ട് വന്നേക്കാം .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
